Loading ...

Home International

ചൈനയില്‍ ബോട്ട് മുങ്ങി 10 മരണം; അഞ്ച് പേര്‍ക്കായി തെരച്ചില്‍ തുടരുന്നു

ബെയ്ജിംഗ് : ചൈനയില്‍ ബോട്ട് മുങ്ങി 10 പേര്‍ മരിച്ചു. അഞ്ച് പേരെ കാണാതായി. ഗൈഷോ പ്രവിശ്യയിലെ സാംഗ്‌കെ നദിയില്‍ വൈകീട്ടോടെയാണ് അപകടമുണ്ടായത്. അനുവദനീയമായതില്‍ കൂടുതല്‍ പേര്‍ ബോട്ടില്‍ യാത്രചെയ്തതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഒരേ സമയം 40 പേര്‍ക്ക് മാത്രമാണ് ബോട്ടില്‍ യാത്രചെയ്യാനാകുക. എന്നാല്‍ അപകട സമയത്ത് ഇതില്‍ കൂടുതല്‍ പേര്‍ ബോട്ടില്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. മരിച്ചവരില്‍ ഭൂരിഭാഗം പേരും വിദ്യാര്‍ത്ഥികളാണ്. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. 17 ഓളം സംഘങ്ങള്‍ 50 ബോട്ടുകളിലായാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

Related News