Loading ...

Home International

ഇസ്രായേല്‍ ജയിലില്‍നിന്ന്​ രക്ഷപ്പെട്ട ഫലസ്​തീന്‍ തടവുകാര്‍ പിടിയില്‍

ജറൂസലം: കനത്തസുരക്ഷയുള്ള ഇസ്രായേലിന്റെ  ഗില്‍ബാവോ ജയിലില്‍നിന്ന്​ രക്ഷപ്പെട്ട രണ്ടു​ ഫലസ്​തീന്‍ തടവുകാര്‍കൂടി പിടിയിലായി. വെസ്​റ്റ്​ബാങ്കിലെ ജെനിന്‍ നഗരത്തില്‍നിന്നാണ്​ ഐഹാം നായിഫ്​, മുനാദേല്‍ യഅ്​ഖൂബ്​ ഇന്‍ഫയ്യാത്​ എന്നിവര്‍ ഇസ്രായേല്‍ പൊലീസിന്റെ പിടിയിലായത്​.

ഇസ്രായേല്‍ പൊലീസ്​ ജെനിന്‍ നഗരത്തിലെത്തിയതോടെ പ്രതിഷേധവുമായി ഫലസ്​തീനികള്‍ രംഗത്തുവന്നു. ജീവപര്യന്തം തടവിന്​ ശിക്ഷിക്കപ്പെട്ട്​ 2006 മുതല്‍ ജയിലിലാണ്​ ഐഹാം. 2019ലാണ്​ മുനാദേലിനെ അറസ്​റ്റ്​ ചെയ്​തത്​. സെപ്​റ്റംബര്‍ ആറിനാണ്​ ഇവരുള്‍പ്പെടെ ആറു ഫലസ്​തീന്‍ തടവുകാര്‍ ജയില്‍ ചാടിയത്​.നാലുപേരെ ശനിയാഴ്​ച ഇസ്രായേല്‍ പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു.

Related News