Loading ...

Home National

ക്രിസ്‌മസ് കരോളിനും വിലക്ക്: മധ്യപ്രദേശില്‍ കരോള്‍ സംഘത്തെ കസ്റ്റഡിയിലെടുത്തു; പിന്നില്‍ ബജ്രംഗദള്‍...

മതം മാറ്റാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച്‌ മധ്യപ്രദേശില്‍ ക്രിസ്മസ് കരോള്‍ സംഘത്തെ ബജ് രംഗ് ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. കാറിന് തീയിട്ടു. മധ്യപ്രദേശിലെ സത് നയില്‍ കഴിഞ്ഞദിവസമാണ് സംഭവം. സത്ന സെന്റ് എഫ്രോം സെമിനാരിയില്‍ നിന്ന് ഗ്രാമത്തില്‍ കരോളിനു പോയ വൈദികരും വൈദിക വിദ്യാര്‍ഥികളുമടങ്ങുന്ന സംഘത്തെയാണ് തടഞ്ഞുവെച്ചത്.ഇവരെ  ബജ് രംഗ്ദള്‍ പ്രവര്‍ത്തകര്‍ പിന്നീട് പോലീസിനെ ഏല്‍പ്പിച്ചു. എന്നാല്‍ രാത്രി വൈകിയും ഇവരെ പോലീസ് വിട്ടയച്ചില്ല. അതേസമയം കസ്റ്റഡിയിലായവരെ സന്ദര്‍ശിക്കാനെത്തിയ വൈദികരുടെ കാറിന് അക്രമികള്‍ തീയിട്ടു. അതേസമയം കരോള്‍ സംഘത്തെ തടഞ്ഞുവെക്കുകയും കസ്റ്റഡിയിലെടുക്കുകയും കാര്‍ കത്തിക്കുകയും ചെയ്ത സംഭവം വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.

Related News