Loading ...

Home International

വ്യോമാതിര്‍ത്തി ലംഘിച്ചെത്തിയ പത്ത് ചൈനീസ് വിമാനങ്ങളെ തുരത്തി തായ്വാന്‍

തായ്‌പേയ്: ചൈനയുടെ നിരന്തരമായ പ്രകോപനത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കി വീണ്ടും തായ് വാന്‍. പ്രതിരോധ രംഗത്തിന് വന്‍തുക വകയിരുത്താന്‍ എടുത്ത തായ് വാന്റെ തീരുമാനത്തിന് പിന്നാലെയാണ് ചൈനയുടെ പ്രകോപനം. കഴിഞ്ഞ ഒരു മാസമായി ചൈന നിരന്തരം വ്യോമാ തിര്‍ത്തി ലംഘിക്കുകയാണ്. ഇന്നലെ പത്തു വിമാനങ്ങളാണ് തായ്‌വാന്‍ അതിര്‍ത്തിയിലേക്ക് പറത്തിയത്. ഇതിനെതിരെ യുദ്ധവിമാനങ്ങളും നിരീക്ഷണ വിമാനങ്ങളും അയച്ചുകൊണ്ടാണ് തായ് വാന്‍ ചൈനയുടെ ഹുങ്കിന് മറുപടി നല്‍കിയത്. ചൈനയുടെ ജെ-16 വിഭാഗത്തിലെ ആറു വിമാനങ്ങളും ജെ-11 വിഭാഗത്തിലെ രണ്ടും ഇവയ്‌ക്കൊപ്പം അന്തര്‍വാഹിനികളെ തകര്‍ക്കാന്‍ശേഷിയുള്ള രണ്ടു വിമാനങ്ങളുമാണ് അതിര്‍ത്തികടന്ന് പറന്നതെന്നാണ് തായ് വാന്‍ ആരോപിക്കുന്നത്. തായ്‌വാന്‍ കഴിഞ്ഞ ഒരു വര്‍ഷമായി ആരോപിക്കുന്ന തരത്തില്‍ ചൈനീസ് യുദ്ധവിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നാണ് ബീജിംഗ് പറയുന്നത്. ചൈനയുടെ തെക്കുപടിഞ്ഞാറന്‍ വ്യോമമേഖലയോടടുത്താണ് തായ്‌വാന്റെ നിയന്ത്രണത്തിലുള്ള പ്രതാസ് ദ്വീപ്. തങ്ങളുടെ നിരന്തരമുള്ള വ്യോമാഭ്യാസത്തിനിടെ ദ്വീപിന് സമീപത്തുകൂടെ വിമാനം പറക്കാറുണ്ട്. അതിനെ വ്യോമാതിര്‍ത്തി ലംഘനമായി കാണുന്നതാണ് ആരോപണങ്ങള്‍ക്ക് കാരണ മെന്നുമാണ് ബീജിംഗ് വിമര്‍ശനം.

Related News