Loading ...

Home International

ഏറ്റവും ദൈര്‍ഘ്യമേറിയ ബഹിരാകാശദൗത്യം കഴിഞ്ഞ്​ ചൈനീസ്​ സഞ്ചാരികള്‍ ഭൂമിയിലെത്തി

ബെയ്​ജിങ്​: ഏറ്റവും ദൈര്‍ഘ്യമേറിയ ബഹിരാകാശദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി 90 ദിവസത്തിനുശേഷം ചൈനീസ്​ സഞ്ചാരികള്‍ ഭൂമിയില്‍ തിരിച്ചെത്തി. ഭൂമിയില്‍നിന്ന്​ 380 കി.മീ. ഉയരത്തിലുള്ള ചൈനയുടെ ടിയാന്‍ഗോങ്​ ബഹിരാകാശനിലയത്തിലാണ്​ നീ ഹെയ്​ഷങ്​, ലിയു ബോമിങ്​, താങ്​ ഹൊന്‍ബോ എന്നീ മൂന്നു സഞ്ചാരികളും കഴിഞ്ഞത്​. ഷെന്‍സൗ 12 പേടകത്തിലാണ്​ ഇവര്‍ തിരിച്ചിറങ്ങിയത്​.ദൗത്യത്തിനിടെ ഇവര്‍ മണിക്കൂറുകള്‍ നീണ്ട ബഹിരാകാശ നടത്തവും പൂര്‍ത്തിയാക്കിയിരുന്നു. ബഹിരാകാശനിലയത്തില്‍ നിന്ന്​ ഭൂമിയിലേക്ക്​ സന്ദേശം അയക്കുകയും ചെയ്​തു. ഷെന്‍സൗ 12 ബഹിരാകാശപേടകം വടക്കന്‍ മംഗോളിയയിലാണ്​ വെള്ളിയാഴ്​ച സുരക്ഷിതമായി തിരിച്ചിറങ്ങിയത്​. ഇവരെല്ലാം പൂര്‍ണ ആരോഗ്യവാന്മാരാണ്​. ബഹിരാകാശവാഹനം നിലത്തിറങ്ങിയശേഷം സഞ്ചാരികള്‍ 45 മിനിറ്റോളം പേടകത്തില്‍തന്നെ ചെലവഴിച്ചു. ഭൂമിയിലെ അന്തരീക്ഷവുമായി പൊരുത്തപ്പെടാനാണിത്​. ജൂണ്‍ ഏഴിനാണ്​ മൂവരും യാത്ര പുറപ്പെട്ടത്​. 2019ലാണ്​ ചൈനയുടെ ബഹിരാകാശ സ്വപ്​നങ്ങള്‍ പൂവിട്ടത്​. ​ചന്ദ്ര​െന്‍റ ഇരുണ്ടഭാഗത്ത്​ പേടകമിറക്കുന്ന ആദ്യ രാജ്യമാണ്​ ചൈന. ​അന്താരാഷ്​ട്ര രാജ്യങ്ങള്‍ അവഗണിച്ചതോടെയാണ്​ ചൈന സ്വന്തമായി ബഹിരാകാശനിലയം തുടങ്ങിയത്​.

Related News