Loading ...

Home International

കാറുകള്‍ക്ക് റെഡ് 'സിഗ്നല്‍' ഉയര്‍ത്തി പാരീസ്; ലോകത്തെ ആദ്യ ചുവട് വയ്പ്പ്

കാറുകളുടെ ഉപയോഗം പരിമിതപ്പെടുത്തുന്ന ലോകത്തെ ആദ്യത്തെ പ്രധാന നഗരങ്ങളിലൊന്നായി പാരീസ് മാറും. വിപ്ലവകരമായ പദ്ധതികള്‍ക്ക് പേരുകേട്ട നഗരമാണ് പാരീസ്. മുന്‍കാലത്ത് പകര്‍ച്ചവ്യാധികള്‍ ചെറുക്കാനായി ചെയ്ത നവീകരണ പരിപാടികളുടെ ഫലമാണ് അതിന്റെ ഇന്നത്തെ രൂപവും ഭാവവും. ലോക്ക്ഡൗണില്‍ നിന്ന് നഗരം ഇപ്പോള്‍ ഉണര്‍ന്ന് വരികയാണ്. ഈ അവസരത്തിലാണ് വായു മലിനീകരണവും ഗതാഗതക്കുരുക്കും കുറയ്ക്കാന്‍ തലസ്ഥാനത്തെ പല തെരുവുകളിലും കാറുകള്‍ നിരോധിക്കാനാണ് ഭരണകൂടം ആലോചിക്കുന്നത്. '15-മിനിറ്റ് സിറ്റി' എന്നറിയപ്പെടുന്ന ആശയം, നഗരപ്രദേശങ്ങളെ ഒന്നിലധികം ഉപയോഗത്തിനുള്ള ഇടങ്ങളാക്കി ഡിസൈന്‍ ചെയ്യുവാനാണ് നീക്കം. സ്‌കൂളുകള്‍ വാരാന്ത്യത്തില്‍ മുതിര്‍ന്നവര്‍ക്ക് ഒത്തുകൂടാന്‍ ഉള്ള ഇടമായി മാറ്റും. നിശാ ക്ലബ്ബുകള്‍ പകല്‍ ജിംനേഷ്യമായാണ് മാറുക. ഒരു നഗരകേന്ദ്രം എന്നതിന് പകരം പല കേന്ദ്രങ്ങള്‍ എന്നതാണ് പുതിയ ആശയം. ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് പോകാനുള്ള സമയം ഇതിലൂടെ ലാഭിക്കാന്‍ പറ്റുമെന്നാണ് വിലയിരുത്തല്‍. ആളുകള്‍ക്ക് ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് അവരെ അടുപ്പിക്കാനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്. കാല്‍നടയാത്രക്കാര്‍ക്കും സൈക്ലിസ്റ്റുകള്‍ക്കും പൊതുഗതാഗതത്തിനും മുന്‍ഗണന നല്‍കുന്നതാണ് പുതിയ രൂപകല്‍പ്പന.
നിലവിലെ ഗതാഗതത്തിന്റെ 50% ആണ് കാറുകള്‍ ഉള്ളത്. അതേസമയം, പുതിയ പരിഷ്‌ക്കാരം വരുന്നതോടെ ചെറിയ ഷോപ്പിംഗ് നടത്താന്‍ പോലും ഏറെ ദൂരം പോകേണ്ടി വരുമോ എന്ന ആശങ്കയും വ്യാപകമാണ്.

Related News