Loading ...

Home International

അന്തര്‍വാഹിനി കരാറില്‍നിന്ന് പിന്മാറി; ഓസ്‌ട്രേലിയയുടെ അപ്രതീക്ഷിത തീരുമാനത്തില്‍ കടുത്ത രോഷം പ്രകടിപ്പിച്ച്‌ ഫ്രാന്‍സ്

പാരീസ്: അന്തര്‍വാഹിനി കരാര്‍ റദ്ദാക്കാനുള്ള ഓസ്‌ട്രേലിയയുടെ അപ്രതീക്ഷിത തീരുമാനത്തില്‍ കടുത്ത രോഷം പ്രകടിപ്പിച്ച്‌ ഫ്രാന്‍സ്.ഓസ്‌ട്രേലിയ പിന്നില്‍നിന്ന് കുത്തിയെന്ന് ഫ്രാന്‍സ് ആരോപിച്ചു.അമേരിക്കന്‍ ആണവ അന്തര്‍വാഹിനികളില്‍ കണ്ണുവച്ചാണ് ഓസ്‌ട്രേലിയയുടെ ഈ വിശ്വാസവഞ്ചനയെന്നും ഫ്രാന്‍സ് ആരോപിച്ചു. ഫ്രാന്‍സിന്റെ ബാരാക്കുഡ ആണവോര്‍ജ്ജ അന്തര്‍വാഹിനികളുടെ മാതൃകയില്‍ 12 അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാന്‍ ഓസ്‌ട്രേലിയ ഫ്രാന്‍സിന്റെ നേവല്‍ ഗ്രൂപ്പിനെ തിരഞ്ഞെടുക്കുകയായിരുന്നു. ഏകദേശം 31 ബില്യണ്‍ യൂറോ ആയിരുന്നു കരാര്‍ തുക. ഞങ്ങള്‍ ഓസ്‌ട്രേലിയയുമായി വിശ്വാസ ബന്ധം സ്ഥാപിച്ചു എന്നാല്‍ വിശ്വാസവഞ്ചനയാണ് അവര്‍ കാണിച്ചതെന്ന് വിദേശകാര്യ മന്ത്രി ജാന്‍ യീവ്‌സ് ലെ ഡ്രിയാന്‍ ഫ്രാന്‍സ് ഇന്‍ഫോ റേഡിയോയോട് പറഞ്ഞു. അമേരിക്കയും തങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ വലിയ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News