Loading ...

Home National

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ 'ബ്ലാക്ക്​ ഫ്രൈഡേ മാര്‍ച്ച്‌​'; നേതാക്കളെ തടഞ്ഞ് ഡല്‍ഹി പൊലീസ്​

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്‍റെ മൂന്ന്​ കാര്‍ഷിക നിയമങ്ങ​ള്‍ക്കെതിരെ ശിരോമണി അകാലിദളിന്‍റെ 'ബ്ലാക്ക്​ ഫ്രൈഡേ' മാര്‍ച്ച്‌​ ഡല്‍ഹി പൊലീസ്​ തടഞ്ഞു​. അകാലിദള്‍ ​േനതാവ്​ സുഖ്​ബീര്‍ ബാദല്‍, ലോക്​സഭ എം.പി ഹര്‍സിമ്രത്​ കൗര്‍ ബാദല്‍, മറ്റു നേതാക്കള്‍, പ്രവര്‍ത്തകര്‍ എന്നിവരെ പൊലീസ്​ കസ്റ്റഡിയിലെടുത്തു​. കേന്ദ്രസര്‍ക്കാറിന്‍റെ കാര്‍ഷിക നിയമങ്ങള്‍ പ്രാബല്യത്തില്‍വന്ന്​ ഒരു വര്‍ഷം തികഞ്ഞതിന്‍റെ ഭാഗമായിരുന്നു പ്രതിഷേധം.

കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച്‌​ ഹര്‍സിമ്രത്​ കൗര്‍ ബാദല്‍ കേന്ദ്രമന്ത്രി സ്​ഥാനം രാജിവെച്ചിരുന്നു. അകാലിദള്‍ എന്‍.ഡി.എ സഖ്യം വിടുകയും ചെയ്​തിരുന്നു. നഗരത്തില്‍ പ്രവേശിക്കുന്നത്​ തടഞ്ഞ ഡല്‍ഹി പൊലീസ്​ നടപടിയെ മുന്‍ ​േകന്ദ്രമന്ത്രി ശക്തമായി അപലപിച്ചു.

കര്‍ഷകരും അകാലിദള്‍ പ്രവര്‍ത്തകരും മറ്റു പ്രക്ഷോഭകരും ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ തമ്ബടിച്ചിരുന്നു. കര്‍ഷകര്‍ മാര്‍ച്ച്‌​ ആഹ്വാനം ചെയ്​തതിനെ തുടര്‍ന്ന്​ ഡല്‍ഹിയില്‍ വന്‍ പൊലീസ്​ സന്നാഹത്തെ പൊലീസ്​ നിയോഗിച്ചിരുന്നു. രാജ്യതലസ്​ഥാനത്തേക്ക്​ പ്രവേശിക്കുന്ന റോഡുകളും രണ്ടു മെട്രോ സ്​റ്റേഷനുകളും ബാരിക്കേഡുകള്‍ ഉപയോഗിച്ച്‌​ അടച്ചിട്ടു.

വെള്ളിയാഴ്ച രാവിലെ കര്‍ഷകരും പാര്‍ട്ടി പ്രവര്‍ത്തകരും ഗുരുദ്വാര രാകേബ്​ ഗഞ്ച്​ സാഹിബില്‍നിന്ന്​ പാര്‍ലമെന്‍റ്​ മന്ദിറിലേക്ക്​ മാര്‍ച്ച്‌​ നടത്താന്‍ തീര​ുമാനിക്കുകയായിരുന്നു. എന്നാല്‍ മാര്‍ച്ച്‌​ നടത്താന്‍ അനുമതിയില്ലെന്ന്​ വ്യക്തമാക്കിയ ​പൊലീസ്​ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു. ഡല്‍ഹിയിലേക്കുള്ള എല്ലാ അതിര്‍ത്തികളും പൊലീസ്​ അടച്ചതായും പഞ്ചാബില്‍നിന്നുള്ള വാഹനങ്ങളെ അധികൃതര്‍ തടയുകയാണെന്നും ശിരോമണി അകാലിദള്‍ ട്വീറ്റ്​ ചെയ്​തിരുന്നു.

Related News