Loading ...

Home International

പഞ്ച്ഷീര്‍ നേതാവ് അഹമ്മദ് മസൂദിനെ യൂറോപ്യന്‍ യൂണിയനിലേക്ക് ക്ഷണിച്ച്‌ യൂറോപ്യന്‍ പാര്‍ലമെന്റ്

ബ്രസല്‍സ്: പഞ്ച്ഷീര്‍ പ്രവിശ്യയില്‍ താലിബാന്‍ വിരുദ്ധ വടക്കന്‍ സഖ്യത്തിന്റെ നേതാവ് അഹമ്മദ് മസൂദിനെ ക്ഷണിച്ച്‌ യൂറോപ്യന്‍ പാര്‍ലമെന്റ്. അഫ്ഗാനിലെ നിലവിലെ സാഹചര്യത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ ചിത്രം യൂറോപ്യന്‍ യൂണിയനിലും കൗണ്‍സിലിലും അവതരിപ്പിക്കാനാണ് മസൂദിനെ ക്ഷണിച്ചിട്ടുള്ളത്. പഞ്ചഷീറിലെ ജനങ്ങള്‍ക്ക് വേണ്ടി പോരാടുന്ന വടക്കന്‍ സഖ്യത്തെ അഭിനന്ദിച്ച യൂറോപ്യന്‍ യൂണിയന്‍ താലിബാന് പിന്തുണ നല്കിയ പാകിസ്ഥാന്‍ നടപടികളെ അപലപിച്ചു. യൂറോപ്യന്‍ പാര്‍ലമെന്റില്‍ 27 രാജ്യങ്ങളുടെ 98 അംഗ കൗണ്‍സിലിലും 705 അംഗ പാര്‍ലമെന്റിലും അഫ്ഗാന്‍ വിഷയം അവതരിപ്പിക്കാനാണ് മസൂദിന് ക്ഷണം ലഭിച്ചിരിക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും അടിച്ചമര്‍ത്തുന്ന താലിബാന്‍ നയങ്ങളെ ആശങ്കയോടെയാണ് കാണുന്നതെന്ന് യൂറോപ്യന്‍ പാര്‍ലമെന്റംഗങ്ങള്‍ വിലയിരുത്തി. താലിബാന്‍ പഞ്ച്ഷിര്‍ പിടിച്ചെടുത്തോതോടെ അഹമ്മദ് മസൂദും മുന്‍ അഫ്ഗാന്‍ വൈസ് പ്രസിഡന്റ് അമറുള്ള സലേയും സുരക്ഷിത ഒളിത്താവളങ്ങളിലേക്ക് മാറിയിരിക്കുകയാണ്.

Related News