Loading ...

Home National

ക്ലാസുകള്‍ പുനരാരംഭിക്കാനൊരുങ്ങി ജാര്‍ഖണ്ഡ്

റാഞ്ചി: സ്‌കൂളുകളില്‍ ക്ലാസുകള്‍ പുനരാരംഭിക്കാനൊരുങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍. സെപ്തംബര്‍ 20 മുതലാണ് ക്ലാസുകള്‍ പുന:രാരംഭിക്കുക. 6 മുതല്‍ 8 ാം ക്ലാസ് വരെയുളള വിദ്യാര്‍ത്ഥികള്‍ക്കാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. കൊറോണ കേസുകള്‍ തുടര്‍ച്ചയായ കുറവുണ്ടായതിനാലാണ് ക്ലാസുകള്‍ പുന:രാരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

കൊറോണ പ്രോട്ടോക്കോളുകള്‍ അനുസരിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ നല്‍കിയിട്ടുണ്ട്. ജാര്‍ഖണ്ഡ് ദുരന്തനിവാരണ വിഭാഗംപുറപ്പെടുവിച്ച നോട്ടീസ് അനുസരിച്ച്‌ സ്‌കൂളുകളില്‍ ഓണ്‍ലൈനിലും ഓഫ് ലെെനിലും ക്ലാസുകള്‍ നടത്താം. ഓഫ് ലെെന്‍ ക്ലാസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹാജര്‍ നിര്‍ബന്ധമല്ല. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് ഓഫ് ലെെന്‍ ക്ലാസുകള്‍ തിരഞ്ഞെടുക്കുന്നതിന് രക്ഷിതാവിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ് .

സാമൂഹിക അകലം പാലിക്കുന്നതിനായി എല്ലാ സ്‌കൂളുകളിലും ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളും പരീക്ഷകളും നിരോധിച്ചിരിക്കുകയാണ്. എല്ലാ വിദ്യാര്‍ത്ഥികളും ജീവനക്കാരും നിര്‍ബന്ധമായ മാസ്‌ക്കുകള്‍ ധരിക്കണം. ക്ലാസുകള്‍ തുടങ്ങുന്നതിന് മുമ്ബ് തന്നെ എല്ലാ അധ്യാപകര്‍ക്കും വാക്സിനുകള്‍ നിര്‍ബന്ധമായും നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സ്‌കൂളുകളില്‍ എയര്‍ കണ്ടീഷനിംഗിന്റെ ഉപയോഗം പരമാവധി കുറയ്‌ക്കണമെന്നാണ് നിര്‍ദ്ദേശം. പകരം ശുദ്ധവായുസഞ്ചാരം ഉളള സ്ഥലങ്ങളില്‍ ക്ലാസുകള്‍ നടത്തണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതോടൊപ്പം ക്ലാസുകള്‍ നാല് മണിക്കൂറില്‍ കൂടാനും പാടില്ല. ഉച്ചയ്‌ക്ക് 12 മണിവരെയാണ് ക്ലാസുകള്‍ നടത്താന്‍ അനുമതി.

Related News