Loading ...

Home Kerala

കൂടുതല്‍ സ്‌കൂളുകളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി; സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

പത്തനംതിട്ട: സ്റ്റുഡന്റ് പോലീസ് കേഡറ്റ്(എസ് പി സി) സംവിധാനം സംസ്ഥാനത്തെ 165 സ്‌കൂളുകളിലേക്കു കൂടി വ്യാപിപ്പിക്കും. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ‍ വൈകുന്നേരം 3.30 ന് ഓണ്‍ലൈനില്‍ നിര്‍വഹിക്കും.

ഇതോടെ സംസ്ഥാനത്തെ 968 സ്‌കൂളുകളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംവിധാനം പ്രാവര്‍ത്തികമാകും. പത്തനംതിട്ട ജില്ലയിലെ എട്ട് സ്‌കൂളുകളിലാണ് പുതുതായി എസ്പിസി അനുവദിച്ചിട്ടുള്ളത്. സര്‍ക്കാരിന്റെ 100 ദിന പരിപാടിയില്‍ ഉള്‍പെടുത്തിയാണ് 165 സ്‌കൂളുകളിലേക്ക് കൂടി സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംവിധാനം വ്യാപിപ്പിക്കുന്നത്. 2010 ല്‍ ആണ് ഈ പദ്ധതി കേരളത്തില്‍ നിലവില്‍ വന്നത്.

ഓണ്‍ലൈന്‍ ഉദ്ഘാടനചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനായിരിക്കും. ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ്, അഡീഷണല്‍ ചീഫ് സെക്രട്ടറി റ്റി.കെ.ജോസ്, സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, എ.ഡി.ജി.പി മനോജ് എബ്രഹാം, ഐ.ജി പി.വിജയന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ.ജീവന്‍ ബാബു എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ഉദ്ഘാടനചടങ്ങിന്റെ തത്സമയ സംപ്രേഷണം സ്റ്റേറ്റ് പോലീസ് മീഡിയാ സെന്റര്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്നിവയുടെ ഫെയ്‌സ് ബുക്ക് പേജില്‍ ഉണ്ടായിരിക്കും.നാഷണല്‍ എച്ച്‌.എസ് നന്നൂര്‍, വള്ളംകുളം, ബഥനി ആശ്രമം എച്ച്‌.എസ് ചെറുകുളഞ്ഞി, ഗ്രാമപഞ്ചായത് എച്ച്‌.എസ്.എസ് കുളനട, എന്‍.എസ്.എസ് ബോയ്‌സ് എച്ച്‌.എസ് പന്തളം, മോര്‍ സേവാറിയോ എച്ച്‌.എസ്.എസ് റാന്നി, ദേവസ്വം ബോര്‍ഡ് എച്ച്‌.എസ്.എസ് തിരുവല്ല, എബ്രഹാം മാര്‍തോമ്മ മെമ്മോറിയല്‍ എച്ച്‌.എസ് ഓതറ വെസ്റ്റ്, സെന്റ് ബെഹനാന്‍സ് എച്ച്‌.എസ്.എസ് വെണ്ണിക്കുളം എന്നിവയാണ് പത്തനംതിട്ട ജില്ലയില്‍ നിന്നും പുതുതായി എസ് പി സി അനുവദിക്കപ്പെട്ട സ്‌കൂളുകള്‍.

Related News