Loading ...

Home International

ബ്രസീലില്‍ കൗമാരക്കാര്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ നിര്‍ത്തിവച്ചു

ബ്രസീലില്‍ കൗമാരക്കാര്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ നിര്‍ത്തിവച്ചു.ഫൈസര്‍ വാക്​സിന്‍ സ്വീകരിച്ച 16കാരന്‍ മരിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.കുത്തിവെപ്പെടുത്ത്​ എത്ര ദിവസത്തിന്​ ശേഷമാണ്​ മരണമെന്നോ കാരണമെന്താണെന്നോ അധികൃതര്‍ വിശദീകരിച്ചില്ല. വാക്​സിനും 16കാരന്‍റെ മരണവും തമ്മില്‍ വല്ല ബന്ധവും ഉണ്ടേ എന്ന്​ അന്വേഷിച്ച്‌​ വരികയാണെന്ന്​ ആരോഗ്യ വകുപ്പ്​ അറിയിച്ചു. രാജ്യത്തെ ചില സംസ്​ഥാനങ്ങളില്‍ അനുമതി നല്‍കിയിട്ടില്ലാത്ത വാക്​സിന്‍ കൗമാരക്കാരില്‍ കുത്തിവെച്ചതായി ആരോഗ്യമന്ത്രി മാഴ്​സലോ ​ൈക്വറോഗ പറഞ്ഞു. രാജ്യത്ത്​ ഫൈസര്‍ വാക്​സിന്‍ മാത്രമാണ്​ കൗമാരക്കാരില്‍ കുത്തിവെക്കാന്‍ അനുമതിയുള്ളത്​.

Related News