Loading ...

Home International

ബ്രിട്ടന്‍ മന്ത്രിസഭയില്‍ അഴിച്ചുപണി

ലണ്ടന്‍: ബ്രിട്ടന്‍ മന്ത്രിസഭയില്‍ അഴിച്ചുപണി. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തന്റെ വിശ്വസ്തനായ ഡൊമിനിക് റാബിനെ ഡെപ്യൂട്ടി പ്രധാനമന്ത്രിയായി നിയമിച്ചു.വിദേശകാര്യ മന്ത്രാലയത്തിന്റെ ചുമതലയില്‍ നിന്നും മാറ്റിയ ഡൊമിനിക്കിനെ ജസ്റ്റിസ് സെക്രട്ടറിയുടെ അധിക ചുമതല നല്‍കിക്കൊണ്ടാണ് ഡെപ്യൂട്ടി പ്രധാനമന്ത്രിയായി നിയമിച്ചത്.വിദ്യാഭ്യാസ മന്ത്രി ഗാവിന്‍ വില്യംസണ്‍, ജസ്റ്റിസ് സെക്രട്ടറി റോബര്‍ട്ട് ബക്ലാന്‍ഡ്, കമ്മ്യൂണിറ്റി സെക്രട്ടറി റോബര്‍ട്ട് ജെനറിക് തുടങ്ങിയ പ്രമുഖര്‍ക്ക് മന്ത്രി സ്ഥാനം നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.

വനിതാ നേതാവ് ലിസ് ട്രസ്സിനെ വിദേശകാര്യ സെക്രട്ടറിയായിനിയമിച്ചു. നിലവില്‍ വനിതാ- സാമൂഹ്യക്ഷേമ വകുപ്പുകളാണ് ലിസ് ട്രസ് കൈകാര്യം ചെയ്തിരുന്നത്. മാര്‍ഗരറ്റ് ബെക്കറ്റിനു ശേഷം ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറിയാകുന്ന രണ്ടാമത്തെ വനിതാ നേതാവാണ് ലിസ് ട്രസ്.മുന്‍ ബിസിനസ് – വാക്‌സിന്‍ സെക്രട്ടറി നദീം സഹാവിയാണ് യുകെയിലെ പുതിയ വിദ്യാഭ്യാസ സെക്രട്ടറി. മുതിര്‍ന്ന നേതാവ് മൈക്കിള്‍ ഗോവാണ് പുതിയ ഹൗസിംങ്, കമ്മ്യൂണിറ്റീസ് ആന്‍ഡ് ലോക്കല്‍ ഗവണ്‍മെന്റ് സെക്രട്ടറിയായി നിയമിതനായത്. പുതിയ കള്‍ച്ചര്‍ സെക്രട്ടറി നദീന്‍ ഡോറിസാണ്.

Related News