Loading ...

Home Kerala

ഇനി നോക്കുകൂലി വാങ്ങില്ല, ചുമട്ട്‌ തൊഴിലാളി യൂണിയനുകളുടെ സംയുക്ത തീരുമാനം

തിരുവനന്തപുരം: സംസ്‌ഥാനത്തു നോക്കുകൂലി വാങ്ങില്ലെന്നു ചുമട്ടു തൊഴിലാളി യൂണിയനുകളുടെ തീരുമാനം. നിയമനുസൃതമായി സര്‍ക്കാര്‍ നിശ്‌ചയിച്ച കൂലിമാത്രമേ വാങ്ങൂവെന്നും തൊഴിലാളി യൂണിയനുകള്‍ വ്യക്‌തമാക്കി. തീരുമാനം സ്വാഗതാര്‍ഹമെന്നു തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി യോഗത്തില്‍ പറഞ്ഞു. തൊഴില്‍ വകുപ്പ്‌ സെക്രട്ടറി മിനി ആന്റണി, ലേബര്‍ കമ്മിഷണര്‍ ഡോ.എസ്‌. ചിത്ര, ട്രേഡ്‌ യൂണിയന്‍ നേതാക്കളായ സി.കെ. മണിശങ്കര്‍, പി.കെ. ശശി (സി.ഐ.ടി.യു), വി.ആര്‍. പ്രതാപന്‍, എ.കെ. ഹാഫിസ്‌ സഫയര്‍ (ഐ.എന്‍.ടി.യു.സി), കെ. വേലു, ഇന്ദുശേഖരന്‍ നായര്‍ (എ.ഐ.ടി.യു.സി), യു. പോക്കര്‍, അബ്‌ദുള്‍ മജീദ്‌ (എസ്‌.ടി.യു), ജി. സതീഷ്‌ കുമാര്‍ (ബി.എം.എസ്‌) എന്നിവരും തൊഴില്‍ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്‌ഥരും പങ്കെടുത്ത യോഗത്തിലാണ്‌ ഈ തീരുമാനം. "ജോലി ചെയ്യാതെ കൂലി വാങ്ങുന്ന സമ്ബ്രദായം തൊഴിലാളി വര്‍ഗത്തിന്‌ അപമാനമുണ്ടാക്കുന്നതാണ്‌. ആകെ ചുമട്ടു തൊഴിലാളികളുടെ വളരെ ചെറിയ ഒരു വിഭാഗത്തില്‍നിന്നു വല്ലപ്പോഴും ഉണ്ടാകുന്ന ഒരു പ്രവണതയാണിത്‌. പക്ഷേ, ഇതിനെ ഉയര്‍ത്തിക്കാണിച്ചു ചുമട്ടു തൊഴിലാളികളെയാകെ വികൃതമാക്കി ചിത്രീകരിക്കാനാണ്‌ ശ്രമം"- യൂണിയന്‍ പ്രതിനിധികള്‍ വിലയിരുത്തി. ചുമട്ടു തൊഴിലാളി നിയമത്തില്‍ കാലോചിത മാറ്റങ്ങള്‍ കൊണ്ടുവരുന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നു മന്ത്രി പറഞ്ഞു.

Related News