Loading ...

Home National

കോവിഡില്‍ വലയുമ്പോഴും ഇന്ത്യയിൽ സാമുദായിക ലഹളകള്‍ ഇരട്ടിയായി വര്‍ധിച്ചെന്ന് കണക്കുകള്‍

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയില്‍ രാജ്യം വലയുമ്ബോഴും സാമുദായിക ലഹളകള്‍ വര്‍ധിച്ചെന്ന് സര്‍ക്കാറിന്‍റെ കണക്കുകള്‍. ലോക്ഡൗണ്‍ മൂലം രാജ്യം പൂര്‍ണമായി അടച്ചിട്ട വര്‍ഷത്തില്‍ സാമുദായിക ലഹളകള്‍ ഇരിട്ടിയായി വര്‍ധിച്ചെന്നാണ് നാഷണല്‍ ക്രൈ റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണണക്കുകള്‍ സൂചിപ്പിക്കുന്നത്. 2020ല്‍ 857 സാമുദായിക, വര്‍ഗീയ സംഘര്‍ഷങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും കൂടി ആകെ 438 കേസുകളായിരുന്നു 2019ല്‍ റിപ്പോര്‍ട്ട് ചെയ്തത്. 2018ല്‍ ഇത് 512 ആയിരുന്നു. മാര്‍ച്ച്‌ 25 മുതല്‍ മെയ് 31 വരെ രാജ്യം പൂര്‍ണമായും ലോക് ഡൗണിലായിരുന്നു.2020ല്‍ പൗരത്വ നിയമഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് പ്രക്ഷോഭങ്ങളില്‍ ജനുവരി ഫെബ്രുവരി മാസങ്ങളില്‍ ഡല്‍ഹിയിലും മറ്റും വര്‍ഗീയ ലഹള ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മഹാമാരി ആരംഭിച്ചത് മാര്‍ച്ചിലാണ്.2020ല്‍ ഉണ്ടായ ജാതിസംഘര്‍ഷങ്ങളുടെ എണ്ണം 736 ആണ്. 2019ല്‍ ഇത് 492ഉം 2018ല്‍ 656ഉം ആയിരുന്നു. പൊതുജനത്തിന്‍റെ സമാധാനം കെടുത്തുന്ന രീതിയില്‍ 71,107 കേസുകളാണ് 2020ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2019ല്‍ ഇത് 63,262 കേസുകളായിരുന്നു. അതായത് ഇത്തരം കേസുകളില്‍ ഒരു വര്‍ഷത്തിനിടെ 12.4 ശതമാനം വര്‍ധനവ് ഉണ്ടായി.

Related News