Loading ...

Home International

ടിയാന്‍മെന്‍സ്‌ക്വയര്‍ കൂട്ടക്കൊല അനുസ്മരണം; ഹോങ്കോംഗിലെ 9 ജനാധിപത്യ സംഘടനാ പ്രവര്‍ത്തകര്‍ക്ക് ജയില്‍ ശിക്ഷ

ഹോങ്കോംഗ്: ജനാധിപത്യ സംരക്ഷകര്‍ക്കെതിരെ കടുത്ത നടപടികള്‍ തുടര്‍ന്ന് ചൈന. ടിയാന്‍മെന്‍സ്‌ക്വയര്‍ കൂട്ടക്കൊല അനുസ്മരണം നടത്തിയവര്‍ക്കെതിരെയാണ് നടപടി. ഒന്‍പത് പേര്‍ക്ക് പത്തുമാസത്തേക്ക് ജയില്‍ ശിക്ഷയാണ് വിധിച്ചിട്ടുള്ളത്. ചൈനയുടെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ നിരന്തരം പ്രതികരിക്കുന്നവര്‍ക്കെതിരെയാണ് നടപടി. ഹോങ്കോംഗ് അലയന്‍സ് മുന്‍ ഉപ നേതാവ് ആല്‍ബര്‍ട്ട് ഹോ അടക്കമുള്ള 9 പേരെയാണ് ജയിലിലാക്കിയത്. ഇതിന് മുന്നേ നാഥാന്‍ ലോ, സണ്ണി ചേയുംഗ്, ജോഷ്വാ വോംഗ്, ലെസ്റ്റര്‍ ഷൂം, ടിഫാനി യുന്‍, ജനേലി ലീയുംഗ് എന്നിവരെ ജയിലിലടച്ചിരുന്നു. ടിയാന്‍മെന്‍സ്‌ക്വയറില്‍1989ല്‍ കമ്യൂണിസ്റ്റ് ചൈനയുടെ സൈന്യം വിദ്യാര്‍ത്ഥികളടക്കം നൂറുകണക്കിന് പേരെ കൊലപ്പെടുത്തിയതിന്റെ വാര്‍ഷികാചരണമാണ് എല്ലാവര്‍ഷവും നടക്കാറ്. ഇത്തവണയും ദിനാചരണം നടത്തിയവരെയാണ് ജയിലിലടച്ചത്. കൂട്ടക്കൊലയുടെ മുപ്പതാം വാര്‍ഷികാചരണം ചൈനയ്‌ക്കെതിരായ വിവിധ പ്രക്ഷോഭം നടത്തിയവരുടെ ഒത്തുചേരലായി മാറിയത് ബീജിംഗിനെ ചൊടിപ്പിച്ചിരുന്നു. ജൂണ്‍ 4ന് എല്ലാവര്‍ഷവും നടക്കാറുള്ള ജനാധിപത്യ സംരക്ഷണ പരിപാടികള്‍ ഇത്തവണ ബോധപൂര്‍വ്വം നിരോധിച്ചുകൊണ്ടാണ് ബീജിംഗ് ഭരണകൂടം ഹോങ്കോംഗില്‍ ഇടപെട്ടത്. ഹോങ്കോംഗില്‍ ദേശീയസുരക്ഷാ നിയമം അടിച്ചേല്‍പ്പിക്കുകയും മാദ്ധ്യമപ്രവര്‍ത്തകരേയും വിദ്യാര്‍ത്ഥികളേയും ജയിലടച്ചുമാണ് ചൈനാവിരുദ്ധരെ ബീജിംഗ് നേരിടുന്നത്.

Related News