Loading ...

Home Kerala

കാസര്‍കോട് നിപ സംശയം; മരിച്ച അഞ്ച് വയസുകാരിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചു

കാസര്‍കോട്: കാസര്‍കോട് ചെങ്കള പഞ്ചായത്തില്‍ പനിയെ തുടര്‍ന്ന് മരിച്ച്‌ അഞ്ച് വയസുകാരിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. കുട്ടിക്ക് നിപ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനെ തുടര്‍ന്നാണ് നടപടി. പരിശോധനാ ഫലം ഇന്ന് വൈകുന്നേരം ലഭിച്ചേക്കും. ഇതേതുടര്‍ന്ന് ചെങ്കളം പഞ്ചായത്ത് ല്‍ കോവിഡ് വാക്‌സിനേഷനും പൊതുപരിപാടികളും നിര്‍ത്തിവച്ചു. കോഴിക്കോട് ആഴ്ചകള്‍ക്ക് മുന്‍പ് 13വയസുകാരന്‍ നിപ ബാധിച്ച്‌ മരിച്ചിരുന്നു. ചാത്തമംഗലം സ്വദേശിയാണ് മരിച്ചത്. തുടര്‍ന്ന് കുട്ടിയുമായി അടുത്തിടപഴകിയ ബന്ധുക്കളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സാമ്ബിളുകള്‍ പരിശോധിച്ചിരുന്നു. ഫലം നെഗറ്റീവായത് സംസ്ഥാനത്തിന് ആശ്വാസമായിരുന്നു.

Related News