Loading ...

Home Kerala

കേരളത്തില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പെരുകുന്നു

ന്യൂ​ഡ​ല്‍​ഹി: സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ കേ​ര​ള​ത്തി​ല്‍ വ​ലി​യ വ​ര്‍​ധ​ന രേ​ഖ​പ്പെ​ടു​ത്തിയതായി ദേ​ശീ​യ ക്രൈം ​റെ​ക്കോ​ഡ്​​സ്​ ബ്യൂ​റോ റി​പ്പോ​ര്‍​ട്ട്. 2020ല്‍ 9,136 ​കേ​സു​ക​ളാ​ണെ​ടു​ത്ത​ത്.2019ല്‍ 6,584 ​ഉം 2018ല്‍ 5522 ​കേ​സു​ക​ളും. 2020ല്‍ ​കേ​ര​ള​ത്തി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത സാ​മ്ബ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ 63.5 ശ​ത​മാ​നം കേ​സു​ക​ളു​ടെ കു​റ്റ​പ​ത്രം മാ​ത്ര​മാ​ണ്​ സ​മ​ര്‍​പ്പി​ച്ച​ത്​. രാ​ജ​സ്​​ഥാ​നും ഉ​ത്ത​ര്‍​പ്ര​ദേ​ശു​മാ​ണ്​ സാ​മ്ബ​ത്തി​ക കു​റ്റ​കൃ​ത്യ​ത്തി​ല്‍ മു​ന്നി​ല്‍. സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ക​ര്‍​ണാ​ട​ക​യാ​ണ്​ മു​ന്നി​ല്‍ (10,741കേ​സു​ക​ള്‍). രാ​ജ്യ​ത്ത്​ 2020ല്‍ ​പ്ര​തി​ദി​നം 77 സ്​​ത്രീ​ക​ള്‍ പീ​ഡ​ന​ത്തി​ന്​ ഇ​ര​യാ​യി. 28,046 പീ​ഡ​ന കേ​സു​ക​ളാ​ണ്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത​ത്.

സ്​​ത്രീ​ക​ള്‍​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളി​ല്‍ രാ​ജ്യ​ത്ത്​ 3,71,503 കേ​സു​ക​ള്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​തി​ട്ടു​ണ്ട്. 10,139 കേ​സു​ക​ളാ​ണ്​ കേ​ര​ള​ത്തി​ല്‍ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​ത​ത്.ഇ​തി​ല്‍ 94.1 ശ​ത​മാ​നം കേ​സു​ക​ളി​ലും കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. യു.​പി, പ​ശ്ചി​മ ബം​ഗാ​ള്‍, രാ​ജ​സ്​​ഥാ​ന്‍ സം​സ്​​ഥാ​ന​ങ്ങ​ളാ​ണ്​ കേ​സു​ക​ളി​ല്‍ മു​ന്നി​ല്‍.

അ​തേ​സ​മ​യം, കോ​വി​ഡ്​ മ​ഹാ​മാ​രി​യെ തു​ട​ര്‍​ന്ന്​ സ്​​ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളി​ല്‍ മു​ന്‍​വ​ര്‍​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്‌​ 2020ല്‍ ​കു​റ​വ്​ വ​ന്ന​താ​യും റി​പ്പോ​ര്‍​ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.കേ​ര​ള​ത്തി​ല്‍ 426 കേ​സു​ക​ള്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​തു. ഇ​തി​ല്‍ 70.6 ശ​ത​മാ​നം കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. രാ​ജ്യ​ത്തി​നെ​തി​രെ​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ കേ​ര​ള​ത്തി​ല്‍ 171 കേ​സു​ക​ളാ​ണ്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത​ത്. 18 കേ​സു​ക​ളി​ല്‍ യു.​എ.​പി.​എ ചു​മ​ത്തി​യി​ട്ടു​ണ്ട്.

152 കേ​സു​ക​ള്‍ പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ച​തി​നും ഒ​രു കേ​സ്​ ഔ​ദ്യോ​ഗി​ക ര​ഹ​സ്യ നി​യ​മ പ്ര​കാ​ര​വു​മാ​ണ്. രാ​ജ്യ​ത്തി​നെ​തി​രെ​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത​ത്​ കൂ​ടു​ത​ലും യു.​പി​യി​ലാ​ണ്. 2,217 കേ​സു​ക​ള്‍.യു.​എ.​പി.​എ കേ​സു​ക​ള്‍ കൂ​ടു​ത​ല്‍ ജ​മ്മു ക​ശ്​​മീ​രി​ലാ​ണ് (287). പ​ട്ടി​ക ജാ​തി അ​തി​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ല്‍ രാ​ജ്യ​ത്ത്​ 9.4 ശ​ത​മാ​നം വ​ര്‍​ധ​ന​വു​ണ്ടാ​യി. സം​സ്​​ഥാ​ന​ത്ത്​ 846 കേ​സു​ക​ളും. പ​ട്ടി​ക വ​ര്‍​ഗ അ​തി​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 130 കേ​സു​ക​ളും ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​തു. പ​രി​സ്​​ഥി​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ള്‍ കേ​ര​ള​ത്തി​ല്‍ വ​ലി​യ കു​റ​വ്​ രേ​ഖ​പ്പെ​ടു​ത്തി.2020ല്‍ 1,795 ​കേ​സു​ക​ളു​ണ്ടാ​യി. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ല്‍ 5,000ത്തി​നു മു​ക​ളി​ലാ​യി​രു​ന്നു. ത​മി​ഴ്​​നാ​ട്ടി​ല്‍ 42,756 കേ​സു​ക​ളാ​ണ്​ പ​രി​സ്​​ഥി​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള​ത്. ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലു​മാ​യി ബ​ന്ധ​െ​പ്പ​ട്ട്​ കേ​ര​ള​ത്തി​ല്‍ 166 കേ​സു​ക​ളു​ണ്ടാ​യി. ഇ​തി​ല്‍ ഭൂ​രി​ഭാ​ഗം പേ​രെ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.


Related News