Loading ...

Home Europe

യൂ​റോ​പ്പി​ന്‍റെ പി​ന്തു​ണ തേ​ടി നെ​ത​ന്യാ​ഹു

ബ്ര​സ​ൽ​സ്: ജ​റു​സ​ലം ഇ​സ്രാ​യേ​ൽ ത​ല​സ്ഥാ​ന​മാ​യി അം​ഗീ​ക​രി​ച്ച യു​എ​സി​ന്‍റെ പ്ര​ഖ്യാ​പ​നം യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളെ​ക്കൊ​ണ്ടും അം​ഗീ​ക​രി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ധാ​ന​മ​ന്ത്രി ബ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു ബെ​ൽ​ജി​യ​ത്തി​ലെ​ത്തി. തീ​രു​മാ​ന​ത്തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​രു​ക​യും യു​എ​സ് ഒ​റ്റ​പ്പെ​ടു​ക​യും ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നെ​ത​ന്യാ​ഹു​വിെ​ൻ​റ നീ​ക്കം.

20 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബ്ര​സ​ൽ​സി​ലെ​ത്തു​ന്ന​ത്. എ​ല്ലാ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളും യു​എ​സിെ​ൻ​റ തീ​രു​മാ​നം പി​ന്തു​ട​രു​മെ​ന്നും അ​വ​രു​ടെ എം​ബ​സി​ക​ൾ ജ​റു​സ​ല​മി​ലേ​ക്ക് മാ​റ്റു​മെ​ന്ന് പ്ര​ത്യാ​ശി​ക്കു​ന്ന​താ​യും നെ​ത​ന്യാ​ഹു പ​റ​ഞ്ഞു. ടെ​ൽ​അ​വീ​വി​ൽ നി​ന്ന് എം​ബ​സി ജ​റൂ​സ​ല​മി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന് യു​എ​സ് ന​ട​പ​ടി തു​ട​ങ്ങി​യി​ട്ടു​ണ്ട്. 

അ​തേ​സ​മ​യം, ജ​റു​സ​ലം വി​ഷ​യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തി​ന്‍റെ തീ​രു​മാ​ന​ത്തി​നൊ​പ്പം നി​ൽ​ക്കു​മെ​ന്ന് ഇ​യു വി​ദേ​ശ​കാ​ര്യ ന​യ​മേ​ധാ​വി ഫെ​ഡ​റി​ക് മൊ​ഗ്ഹേ​രി​നി വ്യ​ക്ത​മാ​ക്കി. ദ്വി​രാ​ഷ്ട്ര പ​രി​ഹാ​ര​ഫോ​ർ​മു​ല​യി​ലൂ​ടെ മാ​ത്ര​മേ പ​ശ്ചി​മേ​ഷ്യ​ൻ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും അ​വ​ർ സൂ​ചി​പ്പി​ച്ചു. ബ്ര​സ​ൽ​സി​ലെ​ത്തും മു​ന്പ് ഫ്രാ​ൻ​സി​ൽ പ്ര​സി​ഡ​ൻ​റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണു​മാ​യും നെ​ത​ന്യാ​ഹു ച​ർ​ച്ച ന​ട​ത്തി. 

70 വ​ർ​ഷ​മാ​യി ജ​റു​സ​ലം ഇ​സ്രാ​യേ​ൽ ത​ല​സ്ഥാ​ന​മാ​ണ്. ജ​റൂ​സ​ലം ഇ​സ്രാ​യേ​ൽ ത​ല​സ്ഥാ​ന​മാ​യി അം​ഗീ​ക​രി​ക്കാ​ത്ത യു​എ​ൻ തീ​രു​മാ​നം ഹാ​സ്യാ​ത്മ​ക​മാ​ണ്. സ​മാ​ധാ​ന​ത്തിെ​ൻ​റ പു​തി​യ അ​ധ്യാ​യം തു​റ​ക്കു​ക​യാ​ണെ​ന്നും പ​ശ്ചി​മേ​ഷ്യ​ൻ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും’ നെ​ത​ന്യാ​ഹു കൂ​ട്ടി​ച്ചേ​ർ​ത്തു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

Related News