Loading ...

Home National

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ കര്‍ഷകര്‍ മേഘാലയയിലെന്ന് സര്‍വെ

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും സമ്ബന്നരായ കര്‍ഷകര്‍ മേഘാലയയിലെന്ന് സര്‍വെ. ഇന്ത്യയിലെ സമ്പന്നരായ കര്‍ഷകര്‍ പഞ്ചാബിലാണെന്നാണ് ഇതുവരെയുള്ള പഠനങ്ങള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈയിടെ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സി നടത്തിയ സര്‍വേയിലാണ് ഇതിനെ തിരുത്തിക്കുറിക്കുന്ന സര്‍വേഫലം പുറത്തുവന്നിരിക്കുന്നത്. മേഘാലയയിെല കര്‍ഷകരുടെ ശരാശരി മാസവരുമാനം 29.348 രൂപയാണ് എങ്കില്‍ പഞ്ചാബിലെ ശരാശരി മാസവരുമാനം 26,701 രൂപയാണ്.ഏറ്റവും കുറവ് വരുമാനം ലഭിക്കുന്നത് ഝാര്‍ഖണ്ഡ്, ഒഡിഷ, പശ്ചിമബംഗാള്‍, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്. ഝാര്‍ഖണ്ഡില്‍ കര്‍ഷകന്‍റെ പ്രതിശീര്‍ഷ വരുമാനം 4895 രൂപയും ഒഡിഷയില്‍ 5112 രൂപയുമാണ്. ബിഹാറില്‍ ഇത് 7542 രൂപയും ഉത്തര്‍പ്രദേശില്‍ 8061 രൂപയുമാണ്. കേരളത്തില്‍ കര്‍ഷകന്‍റെ വരുമാനം 17, 945 രൂപയാണ്.

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസിന്‍റെ കണക്കനുസരിച്ച്‌ 2018-19 വര്‍ഷത്തില്‍ ഒരു ഇന്ത്യന്‍ കര്‍ഷകന്‍റെ ശരാശരി വരുമാനം 10,218 രൂപയാണ്. 20112-13 വര്‍ഷത്തില്‍ ഇത് 6427 രൂപയും 2002-03 വര്‍ഷത്തില്‍ 2115 രൂപയുമായിരുന്നു. 2002-03 മുതല്‍ 2018-19 വര്‍ഷങ്ങള്‍ക്കിടെ കര്‍ഷക വരുമാനത്തില്‍ 10.3 ശതമാനം വളര്‍ച്ചയുണ്ടായി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.കര്‍ഷകരുടെ വരുമാനത്തില്‍ 3,800 രൂപ കൃഷിയില്‍ നിന്നും 4,000 രൂപ കര്‍ഷക തൊഴിലാളിയായി പണിയെടുത്തും 1580 രൂപ കന്നുകാലികളെ വളര്‍ത്തിയും 775 രൂപ കൃഷിയേതര ജോലികളിലേര്‍പ്പെട്ടുമാണ് ലഭിക്കുന്നതെന്ന് കണക്കുകള്‍ പറയുന്നു.


Related News