Loading ...

Home Gulf

വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കാന്‍ സൗദിയില്‍ പുതിയ നിയമം

റിയാദ്∙ വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കാനുള്ള പുതിയ നിയമത്തിന് (പഴ്സനല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ ലോ) അംഗീകാരം നല്‍കി സൗദി മന്ത്രിസഭ. രാജ്യത്ത് വ്യക്തികളുടെ സമ്മതമില്ലാതെ ഡേറ്റ ശേഖരിക്കുന്നതും മറ്റുള്ളവര്‍ക്ക് കൈമാറുന്നതും തടയുന്ന പുതിയ നിയമം 6 മാസത്തിനകം പ്രാബല്യത്തില്‍ വരുമെന്ന് സൗദി ഡേറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ അതോറിറ്റി അറിയിച്ചു. പേര്, വിലാസം, ഫോണ്‍ നമ്ബര്‍, തിരിച്ചറിയല്‍ നമ്ബര്‍, സാമ്ബത്തിക വിവരങ്ങള്‍, ചിത്രം, ദൃശ്യം തുടങ്ങി വ്യക്തികളെ തിരിച്ചറിയുന്ന മറ്റു വിവരങ്ങള്‍ അവര്‍ അറിയാതെ ശേഖരിക്കുന്നതും മറ്റുള്ളവര്‍ക്കു കൈമാറുന്നതും തടയുമെന്ന് അതോറിറ്റി മേധാവി അബ്ദുല്ല അല്‍ ഗംദി വ്യക്തമാക്കി .

Related News