Loading ...

Home Business

പിച്ചൈയുടെ നിയമനത്തെ വാഴ്ത്തി യു.എസ്. മാധ്യമങ്ങള്‍ - ഇന്ത്യന്‍ മാനേജര്‍മാര്‍ക്ക് ഭാവി മുന്‍കൂട്ടിക്കാണാന്‍കഴിയുന്നു

വാഷിങ്ടണ്‍: സുന്ദര്‍ പിച്ചൈയെ ഗൂഗിളിന്റെ സി.à´‡.à´’. ആയി നിയമിച്ചതിനുപിന്നാലെ ഇന്ത്യന്‍ മാനേജര്‍മാര്‍ക്ക് ആഗോളകമ്പനികളിലുള്ള വന്‍ സ്വീകാര്യത വ്യക്തമാക്കി യു.എസ്. മാധ്യമങ്ങള്‍. ഭാവി മൂന്‍കൂട്ടിക്കാണാനുള്ള കഴിവാണ് ഇന്ത്യന്‍ മാനേജര്‍മാരുടെ വിജയമെന്ന് ചൂണ്ടിക്കാട്ടുന്ന ലേഖനം മുന്‍നിര ബിസിനസ് പത്രമായ 'ഫിനാന്‍ഷ്യല്‍ ഡെയ്‌ലി'യാണ് പ്രസിദ്ധീകരിച്ചത്. 

പ്രവര്‍ത്തനമികവിനുപുറമേ, ഇച്ഛാശക്തിയുടെയും വിനയത്തിന്റെയും പ്രതീകങ്ങളാണ് ഇന്ത്യയില്‍നിന്നുള്ള മാനേജര്‍മാരെന്ന് പത്രം പറയുന്നു. സതേണ്‍ ഹാംപ്‌ഷെയര്‍ സര്‍വകലാശാല നടത്തിയ പഠനത്തിലെ കണ്ടെത്തലാണ് ലേഖനത്തില്‍ ഉദ്ധരിച്ചിരിക്കുന്നത്. 

ലോകത്തെ പല പ്രധാന ടെക്‌നോളജി കമ്പനികളുടെയും തലപ്പത്ത് ഇന്ത്യക്കാരാണുള്ളത്. പ്രവര്‍ത്തനമികവുതന്നെയാണ് ഇവരുടെ മൂലധനം. കൃത്യമായ നേതൃത്വത്തിലൂടെ സ്വന്തം കമ്പനികളെ വളര്‍ച്ചയുടെ ഉന്നതങ്ങളിലെത്തിക്കാന്‍ ഇവര്‍ക്കുകഴിഞ്ഞു. അമേരിക്കയിലെ പ്രമുഖ കമ്പനികളിലെ ഇന്ത്യന്‍ മേധാവികളുടെ പട്ടികയും പത്രം നല്‍കി.

സത്യ നദെല്ല സി.ഇ.ഒ. ആയി ചുമതലയേറ്റശേഷം 'മൈക്രോസോഫ്റ്റ്' വളര്‍ച്ചയുടെ പാതയിലാണ്. ഇന്ത്യന്‍ മാനേജര്‍മാര്‍ പലപ്പോഴും കമ്പനിയുടെ സ്ഥാപകരായിരുന്നില്ല. കമ്പനിയില്‍ത്തന്നെ പലതട്ടില്‍ ജോലിചെയ്ത് വളര്‍ന്നുവന്നവരായതിനാല്‍ എല്ലാവരുടെയും ബഹുമാനവും അവര്‍ നേടുന്നു. അത് കമ്പനിയെ വളര്‍ച്ചയില്‍ ഏറെ സഹായിക്കുകയും ചെയ്യുന്നു -ലേഖനം പറയുന്നു.

'അഡോബി' സി.ഇ.ഒ. ശന്തനു നാരായന്‍ കമ്പനിയില്‍ വരുത്തിയ മാറ്റങ്ങള്‍ അദ്ഭുതാവഹമാണ്. 'ഗ്‌ളോബല്‍ ഫൗണ്ടറീസി'ന്റെ സി.ഇ.ഒ. സഞ്ജയ് ത്ധായും കമ്പനിയെ വളര്‍ച്ചയിലേക്കാണ് നയിച്ചതെന്നും ലേഖനത്തിലുണ്ട്. സമ്മര്‍ദത്തെ അതിജീവിക്കാനും ഭാവി മുന്‍കൂട്ടിക്കാണാനുള്ള കഴിവാണ് സുന്ദര്‍ പിച്ചൈയെ ഗൂഗിളിന്റെ തലപ്പത്തെത്തിച്ചതെന്ന് 'വാള്‍സ്ട്രീറ്റ് ജേര്‍ണല്‍' മറ്റൊരുലേഖനത്തില്‍ പറഞ്ഞു.

ഗൂഗിളിനെ പലകമ്പനികളായി വിഭജിച്ചതോടെയാണ് സുന്ദര്‍ പിച്ചൈ സി.ഇ.ഒ. ആയത്. 'ആല്‍ഫബെറ്റ്' എന്നുപേരിട്ട പുതിയ കമ്പനിയിലെ ഉപകമ്പനിയാണ് ഇനി ഗൂഗിള്‍. ഗൂഗിളിന്റെ സ്ഥാപകരായ ലാറിപേജാണ് ആല്‍ഫബെറ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍. സെര്‍ജി ബ്രിന്‍ പ്രസിഡന്റുമാണ്.

Related News