Loading ...

Home National

സ്‌പുട്‌നിക്‌ ലൈറ്റ്‌ ഒറ്റഡോസ്‌ വാക്‌സിന്‌ ഇന്ത്യയില്‍ പരീക്ഷണാനുമതി

ന്യൂഡല്‍ഹി: സ്‌പുട്‌നിക്‌ ലൈറ്റ്‌ വാക്‌സിന്‌ ഇന്ത്യയില്‍ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണാനുമതി നല്‍കി ഇന്ത്യന്‍ ഡ്രഗ്‌സ്‌ കണ്‍ട്രോളര്‍ ജനറല്‍(ഡി.സി.ജി.ഐ). സ്‌പുട്‌നിക്കിന്റെ ഒറ്റഡോസ്‌ വാക്‌സിനാണു സ്‌പുട്‌നിക്‌ ലൈറ്റ്‌.കോവിഡ്‌ 19 നെ പ്രതിരോധിക്കാന്‍ സ്‌പുട്‌നിക്‌ ലൈറ്റിന്‌ 78.6% മുതല്‍ 83.7 ശതമാനം വരെ ശേഷിയുണ്ടെന്നു മെഡിക്കല്‍ ജേണലായ ദ്‌ ലാന്‍സെറ്റില്‍ പ്രസിദ്ധികരിച്ച പഠനറിപ്പോര്‍ട്ട്‌ വ്യക്‌തമാക്കുന്നു. രണ്ടു ഡോസ്‌ എടുക്കേണ്ടുന്ന സ്‌പുട്‌നിക്‌ വാക്‌സിനേക്കാള്‍ കാര്യക്ഷമത ലൈറ്റ്‌ വകഭേദത്തിനുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.അതേസമയം, അടിയന്തര ഉപയോഗത്തിന്‌ അനുമതി തേടിക്കൊണ്ടുള്ള സ്‌പുട്‌നിക്‌ ലൈറ്റിന്റെ അപേക്ഷ കഴിഞ്ഞ ജൂലൈയില്‍ ഡി.സി.ജി.ഐ. വിദഗ്‌ധസമിതി തള്ളിയിരുന്നു. രാജ്യത്ത്‌ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം നടത്തണമെന്നും ഡി.സി.ജി.ഐ. നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണു ക്ലിനിക്കല്‍ പരീക്ഷണത്തിനുള്ള അനുമതി നല്‍കിയത്‌.

Related News