Loading ...

Home National

ടെലികോം മേഖലയില്‍ 100% വിദേശ നിക്ഷേപത്തിന്‌ അനുമതി

ന്യൂഡല്‍ഹി: ടെലികോം മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിനു കേന്ദ്രസര്‍ക്കാര്‍ അനുമതി. ടെലികോം കമ്ബനികള്‍ മുന്നോട്ടുവച്ച രക്ഷാപാക്കേജിന്റെ ഭാഗമായാണ്‌ അംഗീകാരം. വിദേശത്തുനിന്നുള്ള നിക്ഷേപത്തിനു മുതല്‍ മുടക്കാന്‍ ഇനി റിസര്‍വ്‌ ബാങ്കിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാകില്ല. നിലവില്‍ 49ശതമാനം ഓഹരി പങ്കാളിത്തമായിരുന്നു അനുവദിച്ചിരുന്നത്‌. കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്‌ണവ്‌ ആണു പാക്കേജ്‌ പ്രഖ്യാപിച്ചത്‌.അതേസമയം, ചൈന, പാകിസ്‌താന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍നിന്നുള്ള നിക്ഷേപകര്‍ക്ക്‌ ഈ ആനുകൂല്യം ബാധകമാകില്ല. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളിലെ നിക്ഷേപങ്ങള്‍ക്ക്‌ 2020 ഏപ്രിലില്‍ സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയരുന്നു. ചൈനയുമായുള്ള സംഘര്‍ഷങ്ങളെതുടര്‍ന്നായിരുന്നു ഇത്‌. സ്‌പെക്‌ടം യൂസര്‍ ചാര്‍ജില്‍ മാറ്റംവരുത്തും.ടെലികോം മേഖലയിലെ അടിസ്‌ഥാന സൗകര്യവികസനത്തിനും 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കും. ബി.എസ്‌.എന്‍.എല്‍, എം.ടി.എന്‍.എല്‍. എന്നിവ ഇന്ത്യന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന്‌ അദ്ദേഹം അറിയിച്ചു.വിദേശനിക്ഷേപ പരിധി ഉയര്‍ത്താന്‍ തീരുമാനിച്ചത്‌ വോഡാഫോണ്‍ ഐഡിയ ഉള്‍പ്പടെ കടുത്ത സാമ്ബത്തിക പ്രതിസന്ധിനേരിടുന്ന കമ്ബനികള്‍ക്ക്‌ ആശ്വാസമാകും.

 

Related News