Loading ...

Home International

ഇന്ത്യയിലെ യു.എ.പി.എ പ്രയോഗം ഭയപ്പെടുത്തുന്നതെന്ന് ഐക്യരാഷ്​ട്ര സഭ

ന്യൂഡല്‍ഹി: നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യു.എ.പി.എ) ഇന്ത്യയിലുടനീളം പ്രയോഗിക്കുന്നത്​ ഭയപ്പെടുത്തുന്നതാണെന്ന്​ മനുഷ്യാവകാശങ്ങള്‍ക്കുള്ള ​െഎക്യരാഷ്​ട്ര സഭ സ്ഥാനപതി മിഷേല്‍ ബേഷ്​ലെറ്റ്​ കുറ്റപ്പെടുത്തി. ഏറ്റവും കൂടുതല്‍ പേര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത്​ ജമ്മു-കശ്​മീരിലാണെന്നും യു.എന്‍ മനുഷ്യാവകാശ സ്ഥാനപതി കൂട്ടിച്ചേര്‍ത്തു.അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിച്ചതിന്​ മാധ്യമപ്രവര്‍ത്തകരെ തടവിലിട്ടതില്‍ ബേഷ്​ലെറ്റ്​ ആശങ്ക രേഖപ്പെടുത്തി. പൊതുപരിപാടികള്‍ക്കുള്ള നിയന്ത്രണം, വാര്‍ത്താവിനിമയ നിരോധനം എന്നിവ ജമ്മു-കശ്​മീരില്‍ തുടരുകയാണെന്നും മാധ്യമപ്രവര്‍ത്തകര്‍ മുമ്ബില്ലാത്ത വിധം സമ്മര്‍ദം നേരിടുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.ഭീകരപ്രവര്‍ത്തനം തടയാനും വികസനം പ്രോത്സാഹിപ്പിക്കാനുമുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ അംഗീകരിച്ച ബേഷ്​ലെറ്റ്​ ജമ്മു കശ്​മീരിന്​ മേലുള്ള നിയന്ത്രണങ്ങള്‍ മനുഷ്യാവകാശ ലംഘനങ്ങളിലും കൂടുതല്‍ അസ്വസ്ഥതകളിലും എതിര്‍പ്പിലുമാണ്​ കലാശിക്കുകയെന്നും​ മുന്നറിയിപ്പ്​ നല്‍കി.

Related News