Loading ...

Home National

ട്രൈ​ബ്യൂ​ണ​ലി​ല്‍ നി​യ​മ​നം ഇ​ഷ്ട​ക്കാ​ര്‍​ക്ക്; കേ​ന്ദ്ര​ത്തി​നെ​തി​രെ രോ​ഷം​പൂ​ണ്ട് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ വി​വി​ധ ട്രൈ​ബ്യു​ണ​ലു​ക​ളി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ത​ന്നി​ഷ്ട​പ്ര​കാ​രം നി​യ​മ​ന​ങ്ങ​ള്‍ ന​ട​ത്തി​യെ​ന്ന് സു​പ്രീം​കോ​ട​തി. à´¤àµ†â€‹à´°â€‹à´žàµà´žàµ†â€‹à´Ÿàµâ€‹à´•àµà´•â€‹à´ªàµà´ªàµ†â€‹à´Ÿàµà´Ÿâ€‹à´µâ€‹à´°àµ† അ​വ​ഗ​ണി​ച്ച്‌ വെ​യ്റ്റിം​ഗ് ലി​സ്റ്റി​ലു​ള​ള​വ​രെ നി​യ​മി​ച്ചു. ഇ​ന്ത്യ നി​യ​മ​വാ​ഴ്ച​യു​ള​ള രാ​ജ്യ​മെ​ന്നും നി​യ​മ​നം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് എ​ന്‍.​വി. ര​മ​ണ പ​റ​ഞ്ഞു.

ട്രൈ​ബ്യൂ​ണ​ലു​ക​ളി​ലെ ചെ​യ​ര്‍​മാ​ന്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​രു​ടെ നി​യ​മ​ന​ങ്ങ​ള്‍ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ന​ട​ത്ത​ണം എ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഇ​ത​നു​സ​രി​ച്ച്‌ എ​ന്‍​സി​എ​ല്‍​ടി ഉ​ള്‍​പ്പെ​ടെ​യു​ള്ള ട്രൈ​ബ്യൂ​ണ​ലു​ക​ളി​ല്‍ നാ​ല്‍​പ്പ​തി​ല​ധി​കം നി​യ​മ​നം ന​ട​ത്തി. മെ​യി​ന്‍ ലി​സ്റ്റി​ലു​ള്ള​വ​രെ ആ​ദ്യം നി​യ​മി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം മ​റി​ക​ട​ന്ന് വെ​യി​റ്റിം​ഗ് ലി​സ്റ്റി​ല്‍ നി​ന്നും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​യ​മി​ച്ച​താ​ണ് കോ​ട​തി​യെ രോ​ഷം കൊ​ള്ളി​ച്ച​ത്.

സി​ല​ക്‌​ഷ​ന്‍ ക​മ്മി​റ്റി​യു​ടെ പ​ട്ടി​ക ത​ള്ളാ​നു​ള്ള അ​ധി​കാ​രം സ​ര്‍​ക്കാ​രി​നു​ണ്ടെ​ന്ന് അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ വാ​ദി​ച്ചെ​ങ്കി​ലും കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. ട്രൈ​ബ്യു​ണ​ലു​ക​ളി​ലെ ഒ​ഴി​വു​ക​ള്‍ നി​ക​ത്താ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് ര​ണ്ടാ​ഴ്ച​ത്തെ സ​മ​യം കൂ​ടി സു​പ്രീം​കോ​ട​തി അ​നു​വ​ദി​ച്ചു. കോ​ട​തി​യ​ല​ക്ഷ്യ​ന​ട​പ​ടി​ക്ക് ത​ത്ക്കാ​ലം മു​തി​രു​ന്നി​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

സെ​പ്റ്റം​ബ​റി​ല്‍ 39 ഒ​ഴി​വു​ക​ള്‍ നി​ക​ത്തി​യെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ വാ​ദം. എ​ന്നാ​ല്‍ ചി​ല ഒ​ഴി​വു​ക​ള്‍ മാ​ത്രം നി​ക​ത്തി മ​റ്റു​ള്ള​വ ഒ​ഴി​ച്ചി​ടു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നാ​യി​രു​ന്നു സു​പ്രീം​കോ​ട​തി​യു​ടെ ചോ​ദ്യം. പ​ട്ടി​ക​യി​ല്‍ നി​ന്ന് ആ​രെ​യെ​ങ്കി​ലും ഒ​ഴി​വാ​ക്കു​ക​യാ​ണെ​ങ്കി​ല്‍ കാ​ര​ണം വ്യ​ക്ത​മാ​ക്ക​ണം.

സു​പ്രീം​കോ​ട​തി​യു​ടെ അ​തൃ​പ്തി കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ അ​റി​യി​ക്കാ​ന്‍ അ​റ്റോ​ര്‍​ണി ജ​ന​റ​ലി​ന് കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി.

Related News