Loading ...

Home Kerala

മ​ത​സൗ​ഹാ​ര്‍​ദം ത​ക​ര്‍​ക്ക​രു​ത്; സ​മാ​ധാ​ന​ത്തി​ല്‍ പോ​കാ​മെ​ന്ന് സി​എ​സ്‌ഐ ബി​ഷ​പ്പും ഇ​മാ​മും

കോ​ട്ട​യം: മ​ത​സൗ​ഹാ​ര്‍​ദ​ത്തി​ല്‍ ഉ​ല​ച്ചി​ല്‍ ഉ​ണ്ടാ​ക്ക​രു​തെ​ന്ന് കോ​ട്ട​യം താ​ഴ​ത്ത​ങ്ങാ​ടി ഇ​മാ​മി​ന്‍റെ​യും സി​എ​സ്‌ഐ ബി​ഷ​പ്പി​ന്‍റെ​യും സം​യു​ക്ത പ്ര​സ്താ​വ​ന. à´•â€‹à´²â€‹à´•àµà´•â€‹à´µàµ†â€‹à´³àµà´³â€‹à´¤àµà´¤à´¿â€‹à´²àµâ€ മീ​ന്‍ പി​ടി​ക്കാ​ന്‍ പ​ല​രു​മു​ണ്ടാ​കും. ലൗ ​ജി​ഹാ​ദോ, ന​ര്‍​ക്കോ​ട്ടി​ക് ജി​ഹാ​ദോ ഉ​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്തേ​ണ്ട​ത് സ​ര്‍​ക്കാ​രാ​ണെ​ന്നും ഇ​രു​വ​രും ന​ട​ത്തി​യ സം​യു​ക്ത വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

സി​എ​സ്‌​ഐ മ​ധ്യ​കേ​ര​ള മ​ഹാ​യി​ട​വ​ക ബി​ഷ​പ്പ് ഹൗ​സി​ലാ​ണ് ബി​ഷ​പ്പ് മ​ല​യി​ല്‍ സാ​ബു കോ​ശി ചെ​റി​യാ​നും താ​ഴ​ത്ത​ങ്ങാ​ടി ജു​മാ മ​സ്ജി​ദ് ഇ​മാം ശം​സു​ദ്ദീ​ന്‍ മ​ന്നാ​നി ഇ​ല​വു​പാ​ല​വും സം​യു​ക്ത വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ ന​ട​ത്തി​യ​ത്. എ​ല്ലാ തെ​റ്റാ​യ പ്ര​വ​ണ​ത​ക​ളേ​യും എ​തി​ര്‍​ക്ക​പ്പെ​ട​ണ​മെ​ന്ന് ഇ​രു​വ​രും പ​റ​ഞ്ഞു.

പാ​ലാ രൂ​പ​താ ബി​ഷ​പ്പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന്‍റെ പ്ര​സം​ഗ​ത്തോ​ട് പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും സി​എ​സ്‌ഐ ബി​ഷ​പ്പ് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ വ്യക്തമാക്കി. അ​ദ്ദേ​ഹ​ത്തി​ന്‍റെ വ്യ​ക്ത​പ​ര​മാ​യ അ​ഭി​പ്രാ​യ​മാ​ണ്. എ​ല്ലാ​വ​ര്‍​ക്കും അ​ഭി​പ്രാ​യം പ​റ​യാ​ന്‍ സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്നും ബി​ഷ​പ്പ് പ​റ​ഞ്ഞു.

സി​എ​സ്‌ഐ സ​ഭ​യു​ടെ നി​ല​പാ​ട് സ​മാ​ധാ​നം ആ​ണെ​ന്നും ബിഷപ്പ് വ്യ​ക്ത​മാ​ക്കി. അ​ഭി​പ്രാ​യ പ്ര​ക​ട​ന​ത്തി​ന് ബി​ഷ​പ്പി​ന് സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്നാ​ണ് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സി​എ​സ്‌ഐ സ​ഭ സ്വീ​ക​രി​ച്ച നി​ല​പാ​ട്. സ​മാ​ധാ​നം നി​ല​നി​ല്‍​ക്ക​ണ​മെ​ന്നും കൂ​ടു​ത​ല്‍ ഐ​ക്യ​ത​യി​ല്‍ പോ​കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​സ്താ​വ​ന​യു​ടെ പേ​രി​ല്‍ റാ​ലി​യും ജാ​ഥ​യും ന​ട​ത്ത​രു​ത്. വി​ഷ​യ​ത്തി​ല്‍ ച​ര്‍​ച്ച ന​ട​ത്തു​ന്ന​ത് ന​ന്നാ​യി​രി​ക്കു​മെ​ന്നും ഇ​രു മ​തനേ​താ​ക്ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.

Related News