Loading ...

Home International

മിസൈല്‍ പരീക്ഷണം; ഉത്തരകൊറിയയെ ആയുധ ചര്‍ച്ചക്ക്​ ക്ഷണിച്ച്‌​ യു.എസ്​, ജപ്പാന്‍, ദക്ഷിണ​ കൊറിയ രാജ്യങ്ങൾ

ടോ​ക്യോ: ദീ​ര്‍​ഘ​ദൂ​ര ക്രൂ​സ്​ മി​സൈ​ല്‍ പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യ​തി​നു പി​റ​െ​ക ഉ​ത്ത​ര കൊ​റി​യ​യോ​ട്​ ആ​യു​ധ ച​ര്‍​ച്ച​ക​ളി​ലേ​ക്ക്​ മ​ട​ങ്ങാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട്​ ജ​പ്പാ​ന്‍, അ​മേ​രി​ക്ക, ദ​ക്ഷി​ണ കൊ​റി​യ രാ​ജ്യ​ങ്ങ​ള്‍. ടോ​​ക്യോ​യി​ല്‍ ന​ട​ക്കു​ന്ന ത്രി​ത​ല ച​ര്‍​ച്ച​ക​ളി​ല്‍ ഉ​ത്ത​ര കൊ​റി​യ​യി​ലെ യു.​എ​സ്​ പ്ര​ത്യേ​ക പ്ര​തി​നി​ധി സു​ങ്​ കിം, ​കൊ​റി​യ​ന്‍ ഉ​പ​ദ്വീ​പി‍െന്‍റ സ​മാ​ധാ​ന​ത്തി​നും സു​ര​ക്ഷ കാ​ര്യ​ങ്ങ​ള്‍​ക്കു​മു​ള്ള ദ​ക്ഷി​ണ കൊ​റി​യ​യു​ടെ പ്ര​ത്യേ​ക പ്ര​തി​നി​ധി നോ​ഹ് ക്യു-​ഡു​ക്ക്, ജ​പ്പാ‍െന്‍റ ഏ​ഷ്യ​ന്‍ ആ​ന്‍​ഡ്​ സ​മു​​ദ്ര​കാ​ര്യ​ ഡ​യ​റ​ക്​​ട​ര്‍ ജ​ന​റ​ല്‍ ത​കി​റോ ഫു​ണ​കൊ​ഷി എ​ന്നി​വ​രാ​ണ്​ പ​​ങ്കെ​ടു​ക്കു​ന്ന​ത്.

ഉ​ത്ത​ര കൊ​റി​യ​യു​മാ​യി ന​യ​ത​ന്ത്ര ച​ര്‍​ച്ച​ക​ള്‍​ക്ക് മൂ​ന്ന്​ രാ​ജ്യ​ങ്ങ​ളും നേ​ര​ത്തെ​ വാ​തി​ല്‍ തു​റ​ന്നി​ട്ട​താ​യി​ ഉ​ത്ത​ര കൊ​റി​യ​യി​ലെ യു.​എ​സ്​ പ്ര​ത്യേ​ക പ്ര​തി​നി​ധി സു​ങ്​ കിം ​വ്യ​ക്ത​മാ​ക്കി. അ​മേ​രി​ക്ക​യു​ടെ​യും സ​ഖ്യ​രാ​ജ്യ​ങ്ങ​ളു​ടെ​യും സു​ര​ക്ഷ വ​ര്‍​ധി​പ്പി​ക്കേ​ണ്ട​തി‍െന്‍റ ച​ര്‍​ച്ച​ക​ള്‍ അ​നി​വാ​ര്യ​മാ​ണെ​ന്നും മു​ന്‍ വ്യ​വ​സ്ഥ​ക​ളി​ല്ലാ​തെ ച​ര്‍​ച്ച​ക​ളി​ല്‍ പ​​ങ്കെ​ടു​ക്കാ​ന്‍ ഉ​ത്ത​ര കൊ​റി​യ ത​യാ​റാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

1500 കി.​മീ ദൂ​ര​ത്തി​ല്‍ സ​ഞ്ച​രി​ക്കാ​ന്‍ ക​ഴി​യ​ു​ന്ന ദീ​ര്‍​ഘ ദൂ​ര ക്രൂ​സ്​ മി​സൈ​ലാ​ണ്​ ഉ​ത്ത​ര കൊ​റി​യ വി​ജ​യ​ക​ര​മാ​യി ശ​നി​യാ​ഴ്ച പ​രീ​ക്ഷി​ച്ച​ത്. ഇ​ത്​ ജ​പ്പാ​ന്‍, അ​മേ​രി​ക്ക, ദ​ക്ഷി​ണ കൊ​റി​യ ഉ​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ള്‍​ക്ക്​ ഭീ​ഷ​ണി​യാ​ണെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ല്‍

Related News