Loading ...

Home National

അ​ജ്ഞാ​ത പ​നി; ഹ​രി​യാ​ന​യി​ല്‍ എ​ട്ട് കു​ട്ടി​ക​ള്‍ മ​രി​ച്ചു

ച​ണ്ഡി​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ പ​ല്‍​വാ​ല്‍ ജി​ല്ല​യി​ലെ ഗ്രാ​മ​ത്തി​ല്‍ അ​ജ്ഞാ​ത പ​നി ബാ​ധി​ച്ച്‌ എ​ട്ട് കു​ട്ടി​ക​ള്‍ മ​രി​ച്ചു. 10 ദി​വ​സ​ത്തി​നി​ടെ​യാ​ണ് കു​ട്ടി​ക​ളു​ടെ മ​ര​ണ​ങ്ങ​ള്‍ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. സ​മാ​ന രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 44 പേ​ര്‍ പ​രി​സ​ര​ത്തെ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​തി​ല്‍ 35 പേ​ര്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​വ​രാ​ണ്.

ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍​ക്ക് മ​ര​ണ​കാ​ര​ണം ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. മ​രി​ച്ച​വ​രി​ലെ​ല്ലാം പ്ലേറ്റ്‌ലെറ്റ് കൗ​ണ്ട് കു​റ​ഞ്ഞി​രു​ന്ന​താ​യി പ​രി​ശോ​ധ​ന​ക​ളി​ല്‍ വ്യ​ക്ത​മാ​യി​രു​ന്നു. അ​തി​നാ​ല്‍ ഡെ​ങ്കി​പ്പ​നി സാ​ധ്യ​ത ആ​രോ​ഗ്യ​വ​കു​പ്പ് ത​ള്ളി​ക്ക​ള​യു​ന്നി​ല്ല. പ​നി ബാ​ധി​ച്ച്‌ മ​രി​ച്ച​വ​ര്‍​ക്കാ​ര്‍​ക്കും കോ​വി​ഡ് ബാ​ധ​യു​ണ്ടാ​യി​രു​ന്നി​ല്ല.

മ​ര​ണ​മു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ എ​ത്തി. പ​രി​സ​ര​ശു​ചി​ത്വ​വും വ്യ​ക്തി​ശു​ചി​ത്വ​വും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ജ​ന​ങ്ങ​ള്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

Related News