Loading ...

Home International

സാമ്പത്തിക പ്രതിസന്ധി; മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്ക് അഫ്ഗാന് സഹായവുമായി യുഎന്‍


ജനീവ: ഭക്ഷ്യ-ധന ക്ഷാമം നേരിടുന്ന അഫ്ഗാന് സഹായവുമായി യുഎന്‍. സഹായ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് കോടി ഡോളറാണ് യുഎന്‍ അഫ്ഗാന് സഹായമായി പ്രഖ്യാപിച്ചത്. യുഎന്‍ ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആണ് ഇക്കാര്യം അറിയിച്ചത്. യുഎന്നിന്റെ അടിയന്തര സഹായ ഫണ്ടില്‍ നിന്നുമാണ് തുക നല്‍കുക.

താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ ലോക ബാങ്കിന്റെ ഉള്‍പ്പെടെയുള്ള വിദേശ സഹായങ്ങള്‍ അഫ്ഗാനിന് നഷ്ടമായി. ഇതിനെ തുടര്‍ന്ന് വന്‍ സാമ്ബത്തിക പ്രതിസന്ധി നേരിടുകയാണ് രാജ്യം. ജനങ്ങള്‍ക്ക് ആഹാരം വാങ്ങുവാനും മറ്റ് ആവശ്യങ്ങള്‍ക്കും വേണ്ടി പണം കണ്ടെത്തുനതിനായി വീട്ടുസാധനങ്ങള്‍ വില്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു.

അതേസമയം, മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ലോകരാജ്യങ്ങള്‍ അഫ്ഗാനിനെ സഹായിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 60 കോടിയുടെ രാജ്യാന്തര സഹാസം നല്‍കണമെന്നാണ് യുഎന്‍ ആവശ്യപ്പെട്ടത്.

Related News