Loading ...

Home Gulf

കു​വൈ​ത്ത് അ​ന്താ​രാ​ഷ്​​ട്ര​ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇനി മുതല്‍ റോ​ബോ​ട്ടി​ക്​ സേ​വ​ന​ങ്ങ​ള്‍ ലഭ്യമാകും

കു​വൈ​ത്ത് അ​ന്താ​രാ​ഷ്​​ട്ര​ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇനി മുതല്‍ റോ​ബോ​ട്ടി​ക്​ സേ​വ​ന​ങ്ങ​ള്‍ ലഭ്യമാകും.ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍, ​ബാ​ഗേ​ജ്​ സ​ര്‍​വി​സു​ക​ള്‍ യ​​ന്ത്ര​വ​ത്​​കൃ​ത​മാ​കു​ന്ന​തോ​ടെ യാ​ത്ര​ക്കാ​ര്‍​ക്ക്​ കൂ​ടു​ത​ല്‍ സൗ​ക​ര്യ​മാ​കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ല്‍. ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്ക​കം ഇൗ ​ദി​ശ​യി​ലു​ള്ള പ​രി​ഷ്​​ക​ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​കും. നാ​ലാം ടെ​ര്‍​മി​ന​ലി​ല്‍ 2020ല്‍ 10233 ​വി​മാ​ന​ങ്ങ​ളാ​ണ്​ സ​ര്‍​വി​സ്​ ന​ട​ത്തി​യ​ത്.

ഇ​തി​ല്‍ 5104 എ​ണ്ണം കു​വൈ​ത്തി​ല്‍​നി​ന്ന്​ പോ​യ​തും 5129 എ​ണ്ണം കു​വൈ​ത്തി​ലേ​ക്ക്​ വ​ന്ന​തു​മാ​ണ്. ഇ​ന്‍​ക​മി​ങ്​ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 5,93,303ഉം ​ഔ​ട്ട്​​ഗോ​യി​ങ്​ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 6,21,603ഉം ​ആ​യി​രു​ന്നു. 2021ല്‍ ​സെ​പ്​​റ്റം​ബ​ര്‍ പ​ത്തു​വ​രെ 5389 വി​മാ​ന​ങ്ങ​ള്‍ സ​ര്‍​വി​സ്​ ന​ട​ത്തി.

ഇ​തി​ല്‍ 2699 എ​ണ്ണം കു​വൈ​ത്തി​ല്‍​നി​ന്ന്​ പു​റ​ത്തേ​ക്ക്​ പോ​യ​തും 2690 എ​ണ്ണം കു​വൈ​ത്തി​ലേ​ക്ക്​ വ​ന്ന​തു​മാ​ണ്. ആ​കെ ഔ​ട്ട്​​ഗോ​യി​ങ്​ യാ​ത്ര​ക്കാ​ര്‍ 2,31,591ഉം ​ഇ​ന്‍​ക​മി​ങ്​ യാ​ത്ര​ക്കാ​ര്‍ 1,90,181ഉം ​ആ​യി​രു​ന്നു​വെ​ന്ന്​ വി​മാ​ന​ത്താ​വ​ള ന​ട​ത്തി​പ്പ്​ ചു​മ​ത​ല​യു​ള്ള കൊ​റി​യ​ന്‍ ഇ​ഞ്ച​ണ്‍ എ​യ​ര്‍​പോ​ര്‍​ട്ട്​ മാ​നേ​ജ്​​മെന്‍റ്​ ക​മ്ബ​നി സി.​ഇ.​ഒ ജാ​ങ്​ ജൂ​ന്‍ ആ​ന്‍ പ​റ​ഞ്ഞു.

Related News