Loading ...

Home International

കൊറോണ രൂക്ഷമാകുമെന്ന് ഭയം; നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ ചൈന

 à´¬àµ†à´¯àµà´œà´¿à´™àµ: കൊറോണ വ്യാപനം ഭയന്ന് രാജ്യത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ചൈന. തെക്കുകിഴക്കല്‍ പ്രവിശ്യയായ ഫുജിയാനയിലും പുതിയാന്‍ നഗരത്തിലുമാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നത്.

ഫുജിയാനിലെ തിയ്യറ്ററുകളും ജിമ്മുകളും അടച്ചു. സ്‌കൂളുകള്‍, ഫാക്ടറികള്‍ എന്നിവിടങ്ങളില്‍ രോഗവ്യാപനം വര്‍ദ്ധിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയാന്‍ നഗരത്തിലെ അവസ്ഥയും ഗുരുതരമാണ്. ഇവിടെ സ്‌കൂളുകള്‍ അടച്ചിടാനാണ് സര്‍ക്കാര്‍ നിര്‍ദേശം. 32 ലക്ഷം ജനസംഖ്യയുള്ള പുതിയാന്‍ പട്ടണത്തില്‍ ആരോഗ്യ അതോറിറ്റിയുടെ സംഘത്തെ നിയോഗിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

അതിവേഗം പടരുന്ന ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യമാണ് പുതിയാന്‍ നഗരത്തില്‍ പരിശോധിച്ച സാമ്ബിളുകളില്‍ കണ്ടെത്തിയത്. സിയാന്‍യൂവിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം കണ്ടെത്തിയത്. പുതിയാനിലെ 35 പോസിറ്റീവ് കേസുകള്‍ ഉള്‍പ്പെടെ 43 രോഗബാധിതരാണ് ഫുജിയാനില്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്.സിംഗപ്പൂരില്‍ നിന്ന് എത്തിയ വിദ്യാര്‍ത്ഥികളില്‍ നിന്നാകാം വീണ്ടും രോഗബാധ ഉണ്ടായതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.


Related News