Loading ...

Home Africa

നൈജീരിയയിൽ ആയുധധാരികള്‍ ജയില്‍ ആക്രമിച്ച് 240 തടവുകാരെ മോചിപ്പിച്ചു

അബൂജ: നൈജീരിയയില്‍ ആയുധധാരികളായ ഒരു സംഘം ജയില്‍ ആക്രമിച്ച്‌​ 240 തടവുകാരെ മോചിപ്പിച്ചു. ഞായറാഴ്​ച രാത്രിയാണ്​ സംഭവം. തലസ്​ഥാനമായ അബൂജക്ക്​ തെക്കുപടിഞ്ഞാറുള്ള കോഗി പ്രവിശ്യയിലെ കബ്ബയിലാണ്​​ സംഭവം.
ആയുധധാരികള്‍ ജയിലിലെ ഗാര്‍ഡുകള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ ആര്‍ക്കെങ്കിലും പരിക്കുണ്ടോ എന്ന കാര്യം വ്യക്തമല്ല. ആയുധധാരികളെ തിരിച്ചറിയാനും സാധിച്ചിട്ടില്ല. ആക്രമണത്തെ കുറിച്ച്‌​ നൈജീരിയന്‍ പൊലീസ്​ അന്വേഷണം തുടങ്ങി.294 തടവുകാരാണ്​ ജയിലിലുണ്ടായിരുന്നത്​. 200 തടവുകാ​രെ പാര്‍പ്പിക്കാന്‍ 2008ലാണ്​ ഈ ജയില്‍ നിര്‍മിച്ചത്​.

Related News