Loading ...

Home International

ചരിത്രത്തിലാദ്യമായി ഗ്രീന്‍ലന്‍ഡിലെ ഹിമപാളിയുടെ നെറുകയില്‍ മഴ; പ്രളയഭീതിയില്‍ ലോകം

കോപ്പന്‍ഹേഗന്‍: ചരിത്രത്തിലാദ്യമായി ഗ്രീന്‍ലന്‍ഡിലെ ഹിമപാളിയുടെ നെറുകയില്‍ മഴ പെയ്തു. 10,551 അടി ഉയരമുള്ള മഞ്ഞുപാളിയില്‍ ഓഗസ്റ്റ് 14-ന് പെയ്ത മഴ മണിക്കൂറുകളോളം നീണ്ടു നിന്നതായി യു.എസ്. സ്നോ ആന്‍ഡ് ഐസ് ഡേറ്റാ സെന്‍റര്‍ റിപ്പോര്‍ട്ട് ചെയ്തു.

മഴ മഞ്ഞുരുകുന്നതിന്റെ തോതുയര്‍ത്തും.
2030 -ഓടെ മുംബൈ അടക്കമുള്ള ലോകത്തെ പ്രധാന കടലോര നഗരങ്ങളില്‍ മഹാപ്രളയമടക്കമുള്ള കാലാവസ്ഥാദുരന്തങ്ങള്‍ക്ക് ഇതിടയാക്കുമെന്ന് ശാസ്ത്രലോകം ഭയപ്പെടുന്നു.

ജനുവരിയില്‍ പ്രസിദ്ധീകരിച്ച യൂറോപ്യന്‍ പഠനപ്രകാരം ഗ്രീന്‍ലന്‍ഡിലെ മഞ്ഞുരുകല്‍ 2100- ആകുമ്ബോഴേക്കും സമുദ്രനിരപ്പ് 10 മുതല്‍ 18 സെന്റിമീറ്റര്‍ ഉയരുന്നതിന് കാരണമാകും. 2030 ആകുമ്ബോഴേക്കും കൊച്ചിയും മുംബൈയും അടക്കമുള്ള ഇന്ത്യയിലെ 12 കടലോരനഗരങ്ങളില്‍ വെള്ളപ്പൊക്കത്തിനും ഇതു കാരണമായേക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

വടക്കന്‍ഭാഗത്തുള്ള ഉയരമുള്ള മഞ്ഞുപാളിയില്‍ മഴ പെയ്തതായി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.

താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലോ അല്പംമാത്രം കുറവോ ആയ സാഹചര്യത്തിലാണ് ഗ്രീന്‍ലാന്‍ഡില്‍ മറ്റിടങ്ങളില്‍ മഴ പെയ്യുക. കഴിഞ്ഞ 2,000 വര്‍ഷങ്ങള്‍ക്കിടെ ഒമ്ബതു തവണയാണ് ഇവിടെ താപനില പൂജ്യം ഡിഗ്രിയില്‍നിന്ന്‌ ഉയര്‍ന്നത്. അടുത്തായി 2012-ലും 2019-ലും ഇങ്ങനെയുണ്ടായെങ്കിലും മഴ പെയ്തിരുന്നില്ല.

Related News