Loading ...

Home USA

9/11 ഭീകരാക്രമണം: അന്വേഷണ രേഖകള്‍ പുറത്ത് വിട്ട് അമേരിക്ക

വാഷിംഗ്ടണ്‍ : 9/11 ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണ രേഖകള്‍ പരസ്യപ്പെടുത്തി എഫ്.ബി.ഐ. ആക്രമണത്തിന് സൗദി അറേബ്യയുടെ സഹായം ലഭിച്ചുവെന്ന സംശയങ്ങള്‍ ഉറപ്പിക്കുന്നതിനാവശ്യമായ ആധികാരിക തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. വിമാനങ്ങള്‍ റാഞ്ചിയവര്‍ക്ക് യു.എസിലെ സൗദി അസോസിയേറ്റ്സുമായി ഉണ്ടായിരുന്ന ബന്ധങ്ങള്‍ രേഖയില്‍ പ്രതിപാദിക്കുന്നുവെങ്കിലും സൗദി സര്‍ക്കാര്‍ ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നുവെന്നതിന് തെളിവുകളില്ല. അതേ സമയം അന്വേഷണ രേഖകള്‍ പരസ്യപ്പെടുത്തിയ യു.എസ് തീരുമാനത്തെ സൗദി സ്വാഗതം ചെയ്തു. 9/11 ഭീകരാക്രമണത്തില്‍ മരിച്ച അമേരിക്കന്‍ പൗരന്മാരുടെ നിരന്തരമായ ആവശ്യം അംഗീകരിച്ചു കൊണ്ടാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ആറുമാസത്തിനുള്ളില്‍ അന്വേഷണ രേഖകള്‍ പുറത്തു വിടണമെന്ന് എഫ്.ബി.ഐയ്ക്ക് നിര്‍ദ്ദേശം നല്കിയത്. ഭീകരാക്രമണം നടത്തിയ 19ല്‍ 15 പേരും സൗദി പൗരന്മാരായതിനാല്‍ സംഭവത്തില്‍ സൗദി അറേബ്യക്ക് പങ്കുണ്ടെന്ന് ശക്തമായ ആരോപണം ഉയര്‍ന്നിരുന്നു. അന്വേഷണത്തിന്റെ ഒരു ഭാഗം മാത്രമാണ് പുറത്തു വിട്ടതെന്നതിനാല്‍ വരും ഭാഗങ്ങളില്‍ കൂടുതല്‍ ശക്തമായ തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഭീകരാക്രമണത്തിന് ഇരയായവരുടെ കുടുംബാംഗങ്ങള്‍.

Related News