Loading ...

Home International

പാകിസ്ഥാന്‍ -അഫ്ഗാന്‍ ബന്ധം ശക്തമാകുന്നു; കാബൂളില്‍ പറന്നിറങ്ങി പാകിസ്ഥാന്റെ യാത്രാവിമാനം

 à´•à´¾à´¬àµ‚ള്‍: പുതിയ അഫ്ഗാന്‍ സര്‍ക്കാരുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ നീക്കങ്ങളുമായി പാകിസ്താന്‍. താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് ശേഷം രാജ്യത്ത് ആദ്യമായി പറന്നിറങ്ങിയത് പാകിസ്താന്റെ യാത്രാവിമാനം. അഫ്ഗാനില്‍ ഓഗസ്റ്റ് 15ന് ശേഷം രക്ഷാദൗത്യത്തിനല്ലാതെ സര്‍വീസ് നടത്തുന്ന ആദ്യ വിദേശ യാത്രാ വിമാനം പാകിസ്താനില്‍ നിന്നാണെന്നത് ശ്രദ്ധേയമാണ്. അഫ്ഗാനുമായും രാജ്യത്തെ ജനങ്ങളുമായും ആരോഗ്യകരമായ ബന്ധം വളര്‍ത്തിയെടുക്കുന്നതിനാണ് ശ്രമിക്കുന്നതെന്ന് സംഭവത്തില്‍ പാകിസ്താന്‍ പ്രതികരിച്ചു.

ഇസ്ലാമാബാദില്‍ നിന്നും പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ (പി.ഐ.എ) ബോയിങ് 777 വിമാനമാണ് യാത്രക്കാരുമായി കാബൂളില്‍ വന്നിറങ്ങിയത്. വിദേശ മാധ്യമപ്രവര്‍ത്തകരാണ് പ്രധാനമായും യാത്രക്കാരില്‍ ഉണ്ടായിരുന്നത്. രാവിലെ 6.45ഓടെ വിമാനം കാബൂളില്‍ എത്തി. അതേസമയം ഇസ്ലാമാബാദിലേക്ക് തിരികെ പറന്നുയര്‍ന്ന പി.ഐ.എ വിമാനത്തില്‍ ലോകബാങ്ക് ജീവനക്കാര്‍ കാബൂളില്‍ നിന്നും യാത്ര ചെയ്തു.

അഫ്ഗാനിലെ സിവില്‍ ഏവിയേഷന്‍ അധികൃതരുടെയും പി.ഐ.എ ജീവനക്കാരുടെയും സംയുക്ത നടപടികളാണ് വിമാന സര്‍വീസ് യാഥാര്‍ത്ഥ്യമാക്കിയതെന്ന് പി.ഐ.എ വക്താവ് അബ്ദുള്ള ഖാന്‍ അറിയിച്ചു. കഴിഞ്ഞയാഴ്ച രണ്ട് ഖത്തര്‍ എയര്‍വെയ്‌സ് യാത്രാവിമാനങ്ങള്‍ കാബൂളില്‍ നിന്ന് ദോഹയിലേക്ക് സര്‍വീസ് നടത്തിയിരുന്നു. നൂറിലധികം വിദേശ പൗരന്‍മാര്‍ വിമാനത്തിലുണ്ടായിരുന്നു.


Related News