Loading ...

Home Gulf

കോവിഡിനെതിരായ മൂന്നാം ഡോസ് വാക്‌സിന്‍ സുരക്ഷിതമെന്ന് ഖത്തര്‍ ആരോഗ്യവകുപ്പ്

കോവിഡിനെതിരായ മൂന്നാം ഡോസ് വാക്‌സിന്‍ സുരക്ഷിതവും വൈറസിന്റെ മുഴുവന്‍ വകഭേദങ്ങള്‍ക്കെതിരേയും ഫലപ്രദവുമാണെന്ന് ഖത്തര്‍ ആരോഗ്യ വകുപ്പ്. മൂന്നാം ഡോസിന്റെ പാര്‍ശ്വ ഫലങ്ങള്‍ മറ്റ് രണ്ട് ഡോസിനേക്കാള്‍ കുറവാണെന്നാണ് അടുത്ത കാലത്ത് നടന്ന പഠനങ്ങള്‍ തെളിയിക്കുന്നതെന്ന് ദേശീയ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു. മൂന്നാം ഡോസ് വാക്‌സിന് യോഗ്യരായവര്‍ മുഴുവന്‍ എത്രയും പെട്ടെന്ന് എടുക്കണം. രണ്ടാം ഡോസ് എടുത്ത് 8 മാസങ്ങള്‍ കഴിയുമ്ബോള്‍ അതിന്റെ പ്രതിരോധ ശേഷി കുറയുമെന്നാണ് തെളിവുകള്‍ കാണിക്കുന്നത്. ഇതിനാലാണ് മൂന്നാം ഡോസ് കൊടുക്കാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചതെന്ന് അല്‍ ഖാല്‍ പറഞ്ഞു.

Related News