Loading ...

Home Kerala

പരിഷ്​കരിച്ചിട്ടും മുന്നോട്ടുപോകാനാകാതെ 'വിദ്യാശ്രീ' ലാപ്​ടോപ്​ പദ്ധതി

തൊ​ടു​പു​ഴ: വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഓണ്‍​ലൈ​ന്‍ പ​ഠ​നം സു​​ഗ​മ​മാ​ക്കാ​ന്‍ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍​ക്ക്​ കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ലാ​പ്​​ടോ​പ്​ ന​ല്‍​കു​ന്ന​തി​ന്​​ കെ.​എ​സ്.​എ​ഫ്.​ഇ​യും കു​ടും​ബ​ശ്രീ മി​ഷ​നും സം​യു​ക്ത​മാ​യി ആ​രം​ഭി​ച്ച പ​ദ്ധ​തി പ​രി​ഷ്​​ക​രി​ച്ചി​ട്ടും അ​വ​താ​ള​ത്തി​ല്‍. പു​തി​യ രൂ​പ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച വ്യ​ക്ത​മാ​യ ഉ​ത്ത​ര​വ്​ ഇ​റ​ങ്ങാ​ത്ത​തും കെ.​എ​സ്.​എ​ഫ്.​ഇ സോ​ഫ്​​റ്റ്​​വെ​യ​റി​ല്‍ ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്താ​ത്ത​തു​മാ​ണ്​ പ​ദ്ധ​തിയെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ച​ത്.

പ​ഠ​നം ഓ​ണ്‍​ലൈ​നാ​യ​തോ​ടെ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍​ക്ക്​ കെ.​എ​സ്.​എ​ഫ്.​ഇ​യു​ടെ വി​ദ്യാ​ശ്രീ സ​മ്ബാ​ദ്യ​പ​ദ്ധ​തി​യി​ല്‍ പ്ര​തി​മാ​സം 500 രൂ​പ വീ​തം 30 ത​വ​ണ​യാ​യി 15,000 രൂ​പ അ​ട​ച്ച്‌​ ലാ​പ്​​ടോ​പ്​ സ്വ​ന്ത​മാ​ക്കാ​ന്‍ ക​ഴി​യു​ന്ന പ​ദ്ധ​തി​ ഒ​രു​വ​ര്‍​ഷം മു​മ്ബാ​ണ്​ തു​ട​ങ്ങി​യ​ത്. മൂ​ന്നു​ത​വ​ണ തു​ട​ര്‍​ച്ച​യാ​യി 500 രൂ​പ അ​ട​ച്ചാ​ല്‍ ലാ​പ്​​ടോ​പ്​ ന​ല്‍​കു​മെ​ന്നാ​യി​രു​ന്നു വാ​ഗ്​​ദാ​നം. 5.12 ല​ക്ഷം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ ലാ​പ്​​ടോ​പ്​ ന​ല്‍​കാ​ന്‍ ല​ക്ഷ്യ​മി​ട്ട്​ തു​ട​ങ്ങി​യ പ​ദ്ധ​തി​യി​ല്‍ ഇ​തു​വ​രെ വി​ത​ര​ണം ചെ​യ്​​ത​ത്​ അ​യ്യാ​യി​ര​ത്തി​ല്‍​താ​ഴെ മാ​ത്രം. ഇ​വ​യി​ല്‍ പ​ല​തും പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മ​ല്ലെ​ന്ന്​ പ​രാ​തി ഉ​യ​ര്‍​ന്ന​തോ​ടെ ധ​ന​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​മാ​ണ്​ പ​ദ്ധ​തി​യി​ല്‍ മാ​റ്റം​വ​രു​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഇ​ത​നു​സ​രി​ച്ച്‌​ കെ.​എ​സ്.​എ​ഫ്.​ഇ നേ​രി​ട്ട്​ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന്​ പ​ക​രം ഉ​പ​ഭോ​ക്താ​ക്ക​ള്‍ ലാ​പ്​​ടോ​​പ്പോ ടാ​ബ്​​ല​റ്റോ പു​റ​ത്തു​നി​ന്ന്​ വാ​ങ്ങി ബി​ല്‍ കെ.​എ​സ്.​എ​ഫ്.​ഇ ശാ​ഖ​യി​ല്‍ ഹാ​ജ​രാ​ക്കി​യാ​ല്‍ വി​ല അ​ല്ലെ​ങ്കി​ല്‍ പ​ര​മാ​വ​ധി 20,000 രൂ​പ ന​ല്‍​കും. 500 രൂ​പ വീ​തം 30 ത​വ​ണ അ​ട​ക്കേ​ണ്ട ചി​ട്ടി 40 ത​വ​ണ​യാ​യി പു​നഃ​ക്ര​മീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു. എ​ന്നാ​ല്‍, തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​യി​ല്ല.

Related News