Loading ...

Home Kerala

നാ​ര്‍​ക്കോ​ട്ടി​ക് ജി​ഹാ​ദ്: കത്തോലിക്ക സഭയുടെ പരാതി അന്വേഷിക്കണമെന്ന് വി.ഡി.സതീശന്‍

തി​രു​വ​ന​ന്ത​പു​രം: നാ​ര്‍​ക്കോ​ട്ടി​ക് ജി​ഹാ​ദ് വി​ഷ​യ​ത്തി​ല്‍ കത്തോലിക്ക സഭയുടെ പരാതി സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സഭയുടെ ആശങ്കയും പരാതിയും അന്വേഷിച്ചു യാഥാര്‍ഥ്യങ്ങള്‍ പുറത്തുകൊണ്ടുവരണം. അതേസമയം, ഈ വിഷയത്തില്‍ സിപിഎമ്മിനു ഗൂഢ അജന്‍ഡയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​രു മ​ത​വി​ഭാ​ഗ​ങ്ങ​ളെ ത​മ്മി​ല​ടി​പ്പി​ക്കു​ന്ന സ്ഥി​തി​യു​ണ്ടാ​ക്ക​രു​ത്. പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഉ​ന്ന​യി​ച്ച വി​ഷ​യം പ​രി​ശോ​ധി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണം. സ​ര്‍​ക്കാ​ര്‍ നോ​ക്കു​കു​ത്തി​യാ​യി​രി​ക്ക​രു​ത്.

സ​മു​ദാ​യ​ങ്ങ​ള്‍ ത​മ്മി​ല്‍ സ്പ​ര്‍​ധ​യി​ല്ലെ​ന്നും പ്ര​ശ്ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും ഇ​രു സ​മു​ദാ​യ​ങ്ങ​ളും ത​മ്മി​ല​ടി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​രു​ടെ കെ​ണി​യി​ല്‍ വീ​ഴ​രു​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു.

Related News