Loading ...

Home Kerala

അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നു

അതിരപ്പിള്ളി: അതിരപ്പിള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ വിനോദ സഞ്ചാരികള്‍ക്കായി തുറന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒരാഴ്ചയോളം അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം അടച്ചിട്ടിരിക്കുകയായിരുന്നു. സഞ്ചാര കേന്ദ്രം കണ്ടെയ്മെന്‍്റ് സോണില്‍ പെടുന്ന വാര്‍ഡിലായിരുന്നു. കണ്ടെയ്മെന്‍റ് സോണ്‍ മാറ്റിയതോടെയാണ് പ്രവേശനം അനുവദിച്ചത്. കഴിഞ്ഞയാഴ്ച നിരവധി സഞ്ചാരികളാണ് ഇവിടെയെത്തി നിരാശരായി മടങ്ങിയത്. കണ്ടെയിന്‍മെന്‍റ് സോണിലല്ലെങ്കിലും വാഴച്ചാല്‍ കോളനിയിലെ ചിലര്‍ക്ക് കോവിഡ് ബാധയുള്ളതിനാല്‍ കുറച്ചു നാളായി വാഴച്ചാല്‍ വെള്ളച്ചാട്ട കേന്ദ്രത്തിലേക്ക് പ്രവേശനം നല്‍കിയിരുന്നില്ല. രോഗബാധ മാറിയതോടെ ഇവിടേക്കും പ്രവേശനം നല്‍കുകയായിരുന്നു. അതേസമയം, നിയന്ത്രണങ്ങള്‍ ഇല്ലാത്തതിനാല്‍ തുമ്ബൂര്‍മുഴി ഉദ്യാനവും മറ്റ് സ്വകാര്യ അമ്യൂസ്മെന്‍റ് പാര്‍ക്കുകളും നേരത്തെയും തുറന്നു പ്രവര്‍ത്തിച്ചിരുന്നു. അതിരപ്പിള്ളി വിനോദ സഞ്ചാരമേഖല ഇതോടെ പൂര്‍ണ്ണമായും സഞ്ചാരികള്‍ക്ക് തുറന്നിട്ടിരിക്കുകയാണ്. കാലവര്‍ഷം ശക്തമായതോടെ കഴിഞ്ഞ കുറച്ചു ദിവസമായി വെള്ളച്ചാട്ടങ്ങള്‍ പൂര്‍ണ്ണ സൗന്ദര്യത്തികവിലാണ്.

Related News