Loading ...

Home National

ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ സ്ഥാനമേറ്റു

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ അധികാരമേറ്റു. ഗവര്‍ണര്‍ ആചാര്യ ദേവവ്രതിനു മുന്‍പാകെയാണ് പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റത്. ഗുജറാത്തിന്‍്റെ പതിനേഴാമത് മുഖ്യമന്ത്രിയാണ് ഭൂപേന്ദ്ര പട്ടേല്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.ഞായറാഴ്ച ഗാന്ധിനഗറില്‍ ചേര്‍ന്ന ബി.ജെ.പി നിയമസഭാംഗങ്ങളുടെ യോഗത്തില്‍ അമ്ബത്തിയൊന്‍പതുകാരനായ എം.എല്‍.എ ഭൂപേന്ദ്ര പട്ടേലിനെ സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുകയായിരുന്നു. സംസ്ഥാനത്തെ പ്രബലരായ പട്ടേല്‍ സമുദായത്തെ അനുനയിപ്പിക്കാനുള്ള നീക്കമായാണ് ഭൂപേന്ദ്രയുടെ സ്ഥാനലബ്ധി വിലയിരുത്തപ്പെടുന്നത്. മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ഭരണത്തില്‍ അവഗണിക്കപ്പെടുന്നതായി സമുദായത്തിന് പരാതിയുണ്ടായിരുന്നു.യു.പി ഗവര്‍ണറും മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയുമായിരുന്ന ആനന്ദിബെന്‍ പട്ടേലിന്റെ വിശ്വസ്തനായി അറിയപ്പെടുന്ന ഭൂപേന്ദ്ര പട്ടേല്‍ 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ ഘട് ലോഡിയയില്‍ നിന്നും കോണ്‍ഗ്രസിന്റെ ശശികാന്ത് പട്ടേലിനെതിരെ 1 ലക്ഷത്തിലധികം വോട്ടുകള്‍ നേടിയാണ് വിജയിച്ചത്.

Related News