Loading ...

Home Education

പ്ലസ്​ വണ്‍ ട്രയല്‍ അലോട്ട്മെന്റ്​ ഇന്ന്

തിരുവനന്തപുരം: പ്ലസ്​ വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ്​ ഇന്ന് രാവിലെ ഒമ്ബത് മണിക്ക് പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷന്‍ ഗേറ്റ്‌വേ ആയ http://www.admission.dge.kerala.gov.in ല്‍ ലിസ്​റ്റ്​ പരിശോധിക്കാം. പ്രോസ്‌പെക്ടസ് മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്‌മെന്‍റിന്​ പരിഗണിച്ചത്. സെപ്റ്റംബര്‍ 16ന് (വ്യാഴാഴ്ച) വൈകീട്ട് അഞ്ചുവരെ അപേക്ഷകര്‍ക്ക് ട്രയല്‍ അലോട്ട്‌മെന്‍റ്​ ലിസ്​റ്റ്​ പരിശോധിക്കാം. ‌'Click for Higher Secondary Admission' എന്ന ലിങ്കിലൂടെ ഹയര്‍സെക്കന്‍ഡറി അഡ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രവേശിച്ച്‌ Candidate Login-SWS എന്നതിലൂടെ ലോഗിന്‍ ചെയ്യണം. Trial Result എന്ന ലിങ്കിലൂടെ അപേക്ഷകര്‍ക്ക് ട്രയല്‍ റിസള്‍ട്ട് പരിശോധിക്കാം. തിരുത്തലുകള്‍ ആവശ്യമാണെങ്കില്‍ ക്യാന്‍ഡിഡേറ്റ് ലോഗിനിലെ Edit Application എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകള്‍ / ഉള്‍പ്പെടുത്തലുകള്‍ വരുത്താം. തെറ്റായ വിവരങ്ങള്‍ നല്‍കി ലഭിക്കുന്ന അലോട്ട്‌മെന്‍റ്​ റദ്ദാക്കും. ട്രയല്‍ റിസള്‍ട്ട് പരിശോധിക്കാന്‍ വേണ്ട സാങ്കേതിക സൗകര്യങ്ങള്‍ അപേക്ഷകര്‍ക്ക് വീടിനടുത്തുള്ള സര്‍ക്കാര്‍ / എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹെല്‍പ് ഡെസ്‌ക്കുകളില്‍നിന്ന് ലഭിക്കും. അപേക്ഷകര്‍ക്കുള്ള വിശദ നിര്‍ദേശങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഈ മാസം 22നു നടത്തുന്ന ആദ്യ അലോട്ട്മെന്റിന്റെ സാധ്യതാ പട്ടിക മാത്രമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Related News