Loading ...

Home Kerala

ന്യൂനമര്‍ദം ശക്‌തമായി ; സംസ്‌ഥാനത്ത്‌ 15 വരെ മഴ കനക്കും

തിരുവനന്തപുരം: വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്‌തിപ്രാപിച്ചതോടെ സംസ്‌ഥാനത്ത്‌ 15 വരെ മഴ കനക്കാന്‍ സാധ്യതയെന്നു കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി. ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ടെന്നാണ്‌ മുന്നറിയിപ്പ്‌. ഇതേത്തുടര്‍ന്നു കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്‌, മലപ്പുറം, കോഴിേക്കാട്‌, വയനാട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളില്‍ ഇന്ന്‌ യെല്ലോ അലെര്‍ട്ട്‌ പ്രഖ്യാപിച്ചു. നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്‌, കാസര്‍ഗോഡ്‌ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്‌. കേരള തീരത്തു കനത്ത തിരമാലയ്‌ക്കു സാധ്യതയുള്ളതായാണ്‌ സൂചന.

Related News