Loading ...

Home Business

മാഗി ന്യൂഡില്‍സിന്റെ നിരോധനം താല്‍ക്കാലികമായി നീക്കി

മുംബൈ: മാഗി ന്യൂഡില്‍സിന്റെ നിരോധനം മുംബൈ ഹൈക്കോടതി ഉപാധികളോടെ നീക്കി. ആറാഴ്ചക്കകം മൂന്ന് ലാബുകളില്‍ വീണ്ടും പരിശോധന നടത്തി അനുകൂലമെങ്കില്‍ വീണ്ടും വിപണിയിലെത്തിക്കാമെന്ന് ഉത്തരവില്‍ പറയുന്നു.

മാഗിയുടെ ഏഴ് തരം ന്യൂഡില്‍സും വീണ്ടും പരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മാഗി നിരോധിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ നെസ് ലെ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. 

ആരോഗ്യത്തിന് ഹാനികരമായ ഈയവും മോണോ സോഡിയം ഗ്ലൂട്ടോമേറ്റും അനുവദനീയമായതിലും കൂടുതല്‍ അളവില്‍ കണ്ടെത്തിയതിനെതുടര്‍ന്ന് ജൂണ്‍ അഞ്ചിനാണ് രാജ്യവ്യാപകമായി മാഗി ന്യൂഡില്‍സിന് നിരോധനം ഏര്‍പ്പെടുത്തിയത്. 

ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയില്‍നിന്ന് ശേഖരിച്ച മാഗിയുടെ സാമ്പിളിലാണ് അനുവദനീയമായതിലും കൂടുതല്‍ ഈയവും എം. എസ്.ജിയും ആദ്യം കണ്ടെത്തിയത്. ഇതിനെത്തുടര്‍ന്നാണ് കേരളം അടക്കമുള്ള നിരവധി സംസ്ഥാനങ്ങളില്‍ മാഗി നിരോധിച്ചത്.

Related News