Loading ...

Home International

9/11 വാര്‍ഷികത്തില്‍ മരിച്ചെന്ന് കരുതിയ അല്‍ ഖ്വയ്ദ നേതാവ് സവാഹിരിയുടെ പുതിയ വീഡിയോ;ഞെട്ടലില്‍ ലോകരാഷ്ട്രങ്ങള്‍

വാഷിംഗ്ടണ്‍: à´®à´°à´¿à´šàµà´šàµ†à´¨àµà´¨àµ കരുതിയ അല്‍ ഖ്വയ്ദ തീവ്രവാദി നേതാവിന്റെ പുതിയ വീഡിയോ പുറത്ത്. à´¸àµ†à´ªàµà´¤à´‚ബര്‍ 11 ആക്രമണത്തിന്റെ ഇരുപതാം വാ‌ര്‍ഷികത്തോട് അനുബന്ധിച്ചാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. അയ്മാന്‍ അല്‍ സവാഹിരി ഇപ്പോഴും ജീവനോടെയുണ്ടെന്ന തിരിച്ചറിവില്‍ അമേരിക്കയും ലോകരാഷ്ട്രങ്ങളും ഞെട്ടലിലാണ്.ഒസാമ ബിന്‍ ലാദന്റെ മരണത്തെ തുടര്‍‌ന്ന് അല്‍ ഖ്വയ്ദയുടെ നേതൃത്വം ഏറ്റെടുത്ത സവാഹിരി അതിനു ശേഷം ഒളിവിലായിരുന്നു. 2020 നവംബറില്‍ രോഗബാധയെ തുടര്‍ന്ന് ഇയാള്‍ മരിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്നലെ പുറത്തിറങ്ങിയ വീഡിയോയില്‍ പൂര്‍ണ ആരോഗ്യവാനായി തന്നെയാണ് സവാഹിരി കാണപ്പെട്ടത്. ഇതോടെ സവാഹിരിയുടെ മരണം വ്യാജമായി സൃഷ്ടിക്കപ്പെട്ടതാണെന്ന വസ്തുത വെളിച്ചത്ത് വരുന്നു.2020ല്‍ കൊല്ലപ്പെട്ട നിരവധി തീവ്രവാദികള്‍ക്ക് വീര പരിവേഷം നല്‍കിയാണ് സവാഹിരി തന്റെ വീഡിയോ ആരംഭിക്കുന്നത്. 20 വര്‍ഷത്തെ യുദ്ധത്തിനു ശേഷം അമേരിക്ക അഫ്‌ഗാനിസ്ഥാനില്‍ നിന്നും തോറ്റ് മടങ്ങിയെന്നും സെപ്തംബര്‍ പതിനൊന്നിന് അല്‍ ഖ്വയ്ദ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടത്തിയ ആക്രമണം അമേരിക്കയുടെ നെഞ്ചത്ത് ഏറ്റ വലിയൊരു മുറിവായിരുന്നെന്നും വീഡിയോയില്‍ പറയുന്നു. അതേസമയം, അഫ്‌ഗാനിസ്ഥാനില്‍ പുതുതായി അധികാരമേറ്റെടുത്ത താലിബാന്‍ നേതൃത്വത്തെ കുറിച്ചോ അഫ്‌ഗാനിലെ നിലവിലെ സ്ഥിതിയെ കുറിച്ചോ യാതൊരു പരാമര്‍ശവുമില്ല.

Related News