Loading ...

Home International

സ്ത്രീ​ക​ള്‍ കു​ട്ടി​ക​ളെ ജ​നി​പ്പി​ക്കു​കയും, അവരെ മ​ത​ത​ത്ത്വ​ങ്ങ​ളി​ലു​റ​പ്പി​ച്ചു വ​ള​ര്‍​ത്തു​ക​യും മാത്രമാണ് ​ചെയ്യേണ്ടതെന്ന് താ​ലി​ബാ​ന്‍ വ​ക്താ​വ്

കാ​ബൂ​ള്‍: സ്ത്രീ​ക​ള്‍ കു​ട്ടി​ക​ളെ ജ​നി​പ്പി​ക്കു​കയും, അവരെ മ​ത​ത​ത്ത്വ​ങ്ങ​ളി​ലു​റ​പ്പി​ച്ചു വ​ള​ര്‍​ത്തു​ക​യും മാത്രമാണ് ​ചെയ്യേണ്ടത് എന്ന് താ​ലി​ബാ​ന്‍ വ​ക്താ​വ് സ​യ്യ​ദ് സെ​ക്ക​റു​ള്ളാ ഹാ​ഷി​മി. സ്ത്രീ​ക​ള്‍​ക്കു മ​ന്ത്രി​മാ​രു​ടെ ചു​മ​ത​ല​ക​ളൊ​ന്നും നി​ര്‍​വ​ഹി​ക്കാ​ന്‍ ക​ഴി​യില്ലെന്നും താ​ലി​ബാ​നെ​തി​രേ സ​മ​രം ന​ട​ത്തു​ന്ന സ്ത്രീ​ക​ള്‍ അ​ഫ്ഗാ​നി​സ്ഥാ​നി​ലെ സ്ത്രീ​സ​മൂ​ഹ​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്നി​ല്ലെന്നും അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ടോ​ളോ ന്യൂ​സ് ഏ​ജ​ന്‍​സി​ക്ക് നല്‍കിയ അ​ഭി​മു​ഖത്തില്‍ ഹാ​ഷി​മി പ​റ​ഞ്ഞു. കൂടാതെ അ​മേ​രി​ക്ക​യും അ​വ​രു​ടെ പാ​വ സ​ര്‍​ക്കാ​രും ഓ​ഫീ​സു​ക​ളി​ല്‍ വേ​ശ്യാ​വൃ​ത്തി​യാ​ണു ന​ട​ത്തി​യി​രു​ന്ന​ത് എന്നും സ​യ്യ​ദ് പറഞ്ഞു.

Related News