Loading ...

Home International

ബഹിരാകാശനിലയത്തില്‍ 'സിനിമ പിടിക്കാന്‍' റഷ്യന്‍ സംഘം

മോസ്കോ: ബഹിരാകാശനിലയത്തില്‍ 'സിനിമ പിടിക്കാന്‍' റഷ്യന്‍ സംഘം.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ആദ്യത്തെ സിനിമാ ചിത്രീകരണത്തിനാണ് റഷ്യന്‍ സംഘം ഒരുങ്ങുന്നത്.

യാത്രികര്‍ക്കുമാത്രമല്ല താത്പര്യമുള്ള എല്ലാ വ്യക്തികള്‍ക്കും ബഹിരാകാശം ലഭ്യമാകുമെന്ന സന്ദേശം നല്‍കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.നടി യുലിയ പെരെസില്‍ഡ്, സംവിധായകനും നിര്‍മാതാവുമായ ക്‌ലിം ഷിപെന്‍കോ എന്നിവര്‍ അടങ്ങുന്ന സംഘം ഒക്ടോബര്‍ അഞ്ചിനാകും നിലയത്തിലേക്ക് യാത്ര തിരിക്കുക.

പിന്തുണയുമായി മറ്റ് രണ്ടുപേരും റഷ്യന്‍ ബഹിരാകാശ യാത്രികന്‍ ഒലെഗ് ആര്‍തെമിയേവും ഇവര്‍ക്കൊപ്പമുണ്ടാകും. സോയസ് എം.എസ്. 18 റോക്കറ്റാകും സംഘത്തെ നിലയത്തിലെത്തിക്കുക.
ബഹിരാകാശനിലയത്തില്‍ ആദ്യമായി ചിത്രീകരണം നടത്തുന്ന സിനിമയ്ക്ക് ചലഞ്ച് എന്നാണ്‌ പേരുനല്‍കിയിരിക്കുന്നതെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് അറിയിച്ചു.

ഭൂമിയില്‍ തിരിച്ചെത്താന്‍ കഴിയാത്തവിധം അസുഖംബാധിച്ച ബഹിരാകാശ യാത്രികനെ ശസ്ത്രക്രിയ നടത്താന്‍ നിയോഗിക്കപ്പെടുന്ന വനിതാ സര്‍ജന്റെ കഥയാണ് സിനിമ പറയുന്നതെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ആര്‍.ഐ.എ. റിപ്പോര്‍ട്ട് ചെയ്യുന്നു.

Related News