Loading ...

Home National

ഇന്ത്യയില്‍ തൊഴിലില്ലായ്​മ നിരക്ക്​ കൂടുന്നു


ന്യൂഡല്‍ഹി: ഇന്ത്യയില്‍ തെഴിലില്ലായ്​മ നിരക്ക്​ 2021 ആഗസ്റ്റില്‍ 8.3 ശതമാനമായി ഉയര്‍ന്നതായും 19 ലക്ഷം പേര്‍ക്ക്​ ജോലി നഷ്​ടപ്പെട്ടതായും സെന്‍റര്‍ ഫോര്‍ മോണിറ്ററിങ്​ ഇന്ത്യന്‍ ഇക്കോണമി (സി.എം.ഐ.ഇ).

ജൂലൈയില്‍ ഏഴ്​ ശതമാനമായിരുന്നു തൊഴിലില്ലായ്​മ നിരക്ക്​. ഇതോടെ തൊഴില്‍ നിരക്ക്​ ജൂലൈയില്‍ ഉണ്ടായിരുന്ന 37.5 ശതമാനത്തില്‍ നിന്ന്​ 37.2 ശതമാനത്തിലേക്ക്​ ഇടിഞ്ഞതായും സി.എം.ഐ.ഇ റിപ്പോര്‍ട്ട്​ വ്യക്തമാക്കി.

കൃഷിയുമായി ബന്ധപ്പെട്ട്​ നിരവധിയാളുകള്‍ക്ക് കാലംതെറ്റി വന്ന മഴയെ തുടര്‍ന്ന്​​ തൊഴില്‍ നഷ്​ടമായെന്ന്​ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മാസം കാര്‍ഷിക മേഖലയില്‍ 8.7 ദശലക്ഷം തൊഴിലുകള്‍ കുറഞ്ഞു. അതേസമയം തന്നെ മറ്റ്​ മേഖലകളി​ലെ ജോലികള്‍ 6.8 ദശലക്ഷമായി ഉയരുകയാണുണ്ടായത്​. ബിസിനസ്​ മേഖലയിലെ തൊഴില്‍ നാല്​ ദശലക്ഷമായി വര്‍ധിച്ചു. ചെറുകിട കച്ചവടക്കാരുടെയും ദിവസക്കൂലിക്കാരുടെയും എണ്ണം 2.1 ദശലക്ഷം കൂടി.

ശമ്ബളമുള്ള ജോലിക്കാരുടെ എണ്ണത്തില്‍ 0.7 ദശലക്ഷം വര്‍ധനവ്​ രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കാര്‍ഷിക മേഖലയിലെ കുറവ്​ സര്‍വീസ്​ മേഖലയിലൂടെയാണ്​ നികത്തപ്പെട്ടത്​. 8.5 ദശലക്ഷം പുതിയ തൊഴിലുകളാണ്​ ആഗസ്റ്റില്‍ സര്‍വീസ്​ മേഖലയില്‍ സൃഷ്​ടിച്ചെടുത്തത്​.

വ്യാവസായിക മേഖലയിലും തൊഴിലില്ലായ്​മയാണ്​. വ്യാവസായിക മേഖലയില്‍ ജൂലൈയെ അപേക്ഷിച്ച്‌​ ആഗസ്​റ്റില്‍ 2.5 ദശലക്ഷം തൊഴില്‍ കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സി‌.എം‌.ഐ‌.ഇയുടെ അഭിപ്രായത്തില്‍ കോവിഡ്​ മഹാമാരിയെ തുടര്‍ന്ന്​ ഏര്‍പെടുത്തിയ ലോക്​ഡൗണുകളെ തുടര്‍ന്ന്​ നിര്‍മാണ മേഖലയില്‍ ഏകദേശം 10 ദശലക്ഷം തൊഴിൽ  നഷ്​ടമായി.


Related News