Loading ...

Home National

കര്‍​ണാ​ലി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് ലാ​ത്തി​ച്ചാ​ര്‍​ജിൽ ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ക​ര്‍​ണാ​ലി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് ലാ​ത്തി​ച്ചാ​ര്‍​ജി​ല്‍ ഒ​രാ​ള്‍ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ല്‍ ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച്‌ ഹ​രി​യാ​ന സ​ര്‍​ക്കാ​ര്‍. റി​ട്ട. ഹൈ​ക്കോ​ട​തി ജ​ഡ്ജി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​യി​രി​ക്കും അ​ന്വേ​ഷ​ണം ന​ട​ക്കു​ക.

ക​ര്‍​ഷ​ക​രു​ടെ ത​ല ത​ല്ലി​പ്പൊ​ളി​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യ മു​ന്‍ എ​സ്‍​ഡി​എം ആ​യു​ഷ് സി​ന്‍​ഹ​യോ​ട് അ​വ​ധി​ക്ക് പോ​കാ​നും നി​ര്‍​ദ്ദേ​ശം ന​ല്‍​കി. പോ​ലീ​സ് ലാ​ത്തി ചാ​ര്‍​ജി​ല്‍ മ​രി​ച്ച ക​ര്‍​ഷ​ക​ന്‍ സു​ശീ​ല്‍ കാ​ജ​ലി​ന്‍റെ കു​ടും​ബ​ത്തി​ലെ ര​ണ്ടു​പേ​ര്‍​ക്ക് ജോ​ലി ന​ല്‍​കാ​നും തീ​രു​മാ​ന​മാ​യി.

അ​തേ​സ​മ​യം, ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​തോ​ടെ ക​ര്‍​ഷ​ക​ര്‍ ന​ട​ത്തി​വ​ന്ന ഉ​പ​രോ​ധ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ചെ​ന്ന് ക​ര്‍​ഷ​ക നേ​താ​ക്ക​ള്‍ മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചു.

Related News