Loading ...

Home International

താലിബാന്‍ സര്‍ക്കാരിന്റെ ഇന്ന് നടത്താനിരുന്ന സത്യപ്രതിജ്ഞ മാറ്റിവെച്ചു; ഖത്തറിന്റെ സമ്മര്‍ദ്ദമെന്ന് റിപ്പോര്‍ട്ട്

അഫ്ഗാനിസ്ഥാനില്‍ പുതുതായി രൂപീകരിച്ച ഇടക്കാല സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വീണ്ടും നീട്ടിവെച്ച്‌ താലിബാന്‍. 9/11 - സെപ്റ്റംബര്‍ 11 - യുഎസിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ താലിബാന്‍ നടത്തിയ ഭീകരാക്രമണത്തിന്റെ 20 വര്‍ഷം പൂര്‍ത്തിയാകുന്ന ഇന്ന് ഇത്തരത്തിലൊരു നടപടി വേണ്ടെന്ന് താലിബാന് മേല്‍ സഖ്യകക്ഷികള്‍ സമ്മര്‍ദ്ദം ചെലുത്തിയതോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങ് നീട്ടിവെക്കാന്‍ താലിബാന്‍ നിര്‍ബന്ധിതരായതെന്ന് താലിബാനെ ഉദ്ധരിച്ച്‌ വൃത്തങ്ങള്‍ സിഎന്‍എന്‍ - ന്യൂസ് 18നോട് പറഞ്ഞു.

'അനിശ്ചിതകാലത്തേക്ക് ഈ ചടങ്ങ് മാറ്റിവെക്കുന്നതായി ഞങ്ങള്‍ അറിയിക്കുന്നു.' - താലിബാനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സിഎന്‍എന്‍ - ന്യൂസ് 18നോട് പറഞ്ഞു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, സത്യപ്രതിജ്ഞാ ചടങ്ങിനും അഫ്ഗാനിസ്ഥാന്റെ പുതിയ വിദേശ നയ രൂപീകരണത്തിനുമായി റഷ്യ, ഇറാന്‍, ചൈന, ഖത്തര്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളെ ക്ഷണിച്ചിരുന്നു. എന്നാല്‍ അമേരിക്കയില്‍ താലിബാന്‍ നടത്തിയ അക്രമണത്തത്തിന്റെ 20 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ സത്യപ്രതിജ്ഞ നടന്നാല്‍ പാശ്ചാത്യ രാജ്യങ്ങളും അഫ്ഗാനിലെ പുതിയ സര്‍ക്കാരിനുമിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ടെന്നും ചടങ്ങില്‍ പങ്കെടുക്കില്ലെന്നും റഷ്യ ഖത്തറിനെ അറിയിച്ചതിന് ശേഷമാണ് ഈ തീരുമാനം വന്നതെന്നാണ് റിപ്പോര്‍ട്ട്. റഷ്യക്ക് പുറമെ വേറെ ആരും ചടങ്ങില്‍ പങ്കെടുക്കില്ല എന്ന് താലിബാനെ അറിയിച്ചതായി സ്ഥിരീകരണം വന്നിട്ടില്ല.

നേരത്തെ റഷ്യ താലിബാന്റെ ക്ഷണം സ്വീകരിച്ച്‌ ചടങ്ങില്‍ പങ്കെടുക്കെമെന്ന് അറിയിച്ചിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങില്‍ അംബാസഡര്‍ തലത്തിലുള്ള അധികാരികളായിരിക്കും പങ്കെടുക്കുക എന്ന് റഷ്യന്‍ പാര്‍ലമെന്റിലെ സ്പീക്കര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നതായി ആര്‍ ഐ എ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് ശേഷമാണ് റഷ്യ പിന്മാറുന്നതായി അറിയിക്കുന്നത്.

അതിന് പുറമെ, താലിബാന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെ സംബന്ധിച്ച യുഎസ്, നാറ്റോ സേനകള്‍ ഖത്തറിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. ചടങ്ങ് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിന്റെ ആഗോള അംഗീകാരത്തിന്റെ സാധ്യതകളെ കൂടുതല്‍ അപകടത്തിലാക്കിയേക്കാമെന്ന വിലയിരുത്തല്‍ കൂടിയാണ് ചടങ്ങ് മാറ്റിവെക്കുന്നതിലേക്ക് എത്തിച്ചത്.

നേരത്തെ, താലിബാന്‍ വക്താവായ സുഹൈല്‍ ഷഹീന്‍ ചൈനീസ് സര്‍ക്കാരിന്റെ കീഴിലുള്ള ഗ്ലോബല്‍ ടൈംസിനോട് വെളിപ്പെടുത്തിയത് പ്രകാരം, താലിബാന്‍ എല്ലാവരെയും ഉള്‍ക്കൊള്ളിച്ചല്ല നിലവിലെ സര്‍ക്കാരിന് രൂപം നല്‍കിയിരിക്കുന്നത് എന്ന വിമര്‍ശനം ശെരിയല്ല എന്നും, നിലവിലത്തേത് ഒരു ഇടക്കാല സര്‍ക്കാര്‍ മാത്രമാണെന്നും, മറ്റ് രാഷ്ട്രീയക്കാരോട് കൂടി കൂടിയാലോചിച്ചതിന് ശേഷമായിരിക്കും പുതിയ സര്‍ക്കാരിന് രൂപം നല്‍കുക എന്നും ഷഹീന്‍ വ്യക്തമാക്കി.

താലിബാന്‍ അഫ്ഗാനിലെ മറ്റ് രാഷ്ട്രീയക്കാരുമായി ഇത് സംബന്ധിച്ച വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തുകയാണെന്നും അതില്‍ എല്ലാവരും അംഗീകരിക്കുന്ന ഒരു തീരുമാനത്തിലേക്ക് എത്തുകുളിയാണെങ്കില്‍, നിലവിലെ ക്യാബിനറ്റിന് പുറത്തുള്ള ആളുകള്‍ക്കും പുതിയ സര്‍ക്കാരില്‍ ഉയര്‍ന്ന റാങ്കുകളില്‍ പ്രാതിനിധ്യം ഉണ്ടാകുമെന്നും ഷഹീന്‍ കൂട്ടിച്ചേര്‍ത്തു.

എല്ലാവര്‍ക്കും പ്രാതിനിധ്യമുള്ള ഒരു സര്‍ക്കാരില്‍ തന്നെയാണ് താലിബാന്‍ വിശ്വസിക്കുന്നതെന്ന് പറഞ്ഞ ഷഹീന്‍ പുതിയ സര്‍ക്കാരിനെ അടുത്ത രണ്ട് മാസങ്ങള്‍ക്കകം പ്രഖ്യാപിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. നിലവിലെ പ്രശ്‌നങ്ങള്‍ എല്ലാം കെട്ടടിങ്ങിയ ശേഷം മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള ഉയര്‍ന്ന തലത്തിലുള്ള പ്രതിനിധികളെ അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശനത്തിന് ക്ഷണിക്കുമെന്നും ഷഹീന്‍ കൂട്ടിച്ചേര്‍ത്തു.

Related News